രാജ്യത്ത് പാചക വാതക സിലിണ്ടറിന് വില കൂട്ടി. 25 രൂപയാണ് സിലിണ്ടറിന് കൂട്ടിയിരിക്കുന്നത്. നേരത്തെ വാണിജ്യ സിലിണ്ടറുകള്‍ക്കും വില കൂട്ടിയിരുന്നു.
14.2 കിലോഗ്രാമിന്റെ സിലിണ്ടറിന് കൊച്ചിയില്‍ 726 രൂപയായി കൂടി. 19 കിലോയുടെ സിലിണ്ടറിന് 1535 രൂപയുമായി. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധനയാണ് പാചക വാതക സിലിണ്ടറുകളുടെയും വില ഉയര്‍ത്തുന്നത് എന്നാണ് കമ്പനികളുടെ വിശദീകരണം.
നേരത്തെയും പാചക വാതകത്തിന് കുത്തനെ വില കൂട്ടിയിരുന്നു. ജനുവരിയില്‍ ഒരു പ്രാവശ്യവും ഡിസംബറില്‍ രണ്ട് പ്രാവശ്യവുമാണ് പാചക വാതകത്തിന്റെ വില വര്‍ധിപ്പിച്ചത്.

