തിരുവനന്തപുരം: 62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തുടക്കം കുറിച്ചപ്പോള്‍ സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് ഇത്തവണ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ കലോത്സവത്തിന് അയയ്ക്കുന്ന സ്കൂളായതിന്റെ സന്തോഷത്തിലാണ് പട്ടം ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. അഞ്ച് ഗ്രൂപ്പ് ഐറ്റം ഉള്‍പ്പെടെ 10 ഇനങ്ങളിലായി അമ്പതില്‍ പരം വിദ്യാര്‍ത്ഥികളാണ് സ്കൂളില്‍ നിന്ന് ഇത്തവണ സംസ്ഥാന കലോത്സവ വേദിയില്‍ എത്തുന്നത്.
മൈം, നാടകം, ഒപ്പന, വഞ്ചിപ്പാട്ട്, നാടന്‍പാട്ട്, തുടങ്ങിയ ഗ്രൂപ്പ് ഇനത്തിലാണ് പട്ടം സ്കൂളിലെ കുട്ടികള്‍ മത്സരിക്കുക.

