62ാംമത് സ്‌കൂള്‍ കലോത്സവത്തില്‍ മാര്‍ഗം കളി മത്സരാര്‍ത്ഥികള്‍ക്ക് ഇടയില്‍ ഒരു കൊച്ച് മിടുക്കി. കൊച്ച് കുഞ്ഞിന്റെ നിഷ്‌കളങ്കമായ ചിരിയിലും വര്‍ത്തമാനത്തിലും മത്സരാര്‍ത്ഥികളുടെ ആശങ്കയും പേടിയും കുറയ്ക്കാന്‍ സഹായിക്കും. കലോത്സന നഗരിയിലെ കൗതുക കാഴ്ചയാണ് ഇത്.
ഏറ്റവും ഉയര്‍ന്ന തലത്തില്‍ കൃത്യതയും ഏകോപനവും ആവശ്യപ്പെടുന്ന ഒരു നൃത്തരൂപമാണ് മാര്‍ഗംകളി. കൊല്ലത്ത് നടക്കുന്ന 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സി .എസ് .ഐ കണ്‍വെന്‍ഷന്‍ സെന്ററില്‍ മുണ്ടും ചട്ടയും കാവിണിയും ധരിച്ചെത്തിയ ടീമുകള്‍ മികച്ച പ്രകടനങ്ങളുമായി എത്തിയപ്പോള്‍ കാണികളാല്‍ നിറഞ്ഞു. മാര്‍ഗം കളി കളിക്കുന്നതിനിടെ ചില കുട്ടികള്‍ക്ക് ക്ഷീണം അനുഭവപ്പെട്ടു. കോഴിക്കോട് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കും സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കും മാര്‍ഗം കളി കളിക്കുന്നതിനെ ക്ഷീണം അനുഭവപ്പെട്ടു.
മാര്‍ഗം കളി സംസ്ഥാന സ്‌കൂള്‍ കലോത്സനത്തില്‍ കൂടുതല്‍ പ്രചാരണം കിട്ടിയത് 1984-85 കാലഘട്ടത്തിലായിരുന്നു. ഇന്ന് 14 ജില്ലകളില്‍ നിന്ന് 14 കളികള്‍ ഉണ്ടാകും കൂടാതെ അപ്പീലായിട്ട് 20 എണ്ണത്തില്‍ കൂടുതല്‍. കാസര്‍ക്കോട്, വയനാട്, കോഴിക്കോട്, മലപ്പുറം എന്നി സ്‌കൂളിലെ കുട്ടികള്‍ക്ക് മാര്‍ഗം കളി സെബാസ്റ്റന്‍ ആണ് പഠിപ്പിച്ചത്. മാര്‍ഗം കളിയില്‍ വിജയിക്ക് നല്‍കുന്നത് a ഗ്രേഡ് ആണ്.

