Entertainment News

മഞ്ഞുനീക്കുന്നതിനിടെ അപകടം;ശസ്ത്രക്രിയക്ക് ശേഷമുള്ള ആദ്യചിത്രം പങ്കുവെച്ച് നടൻ ജെറമി റെന്നർ

മഞ്ഞുനീക്കുന്നതിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ ഹോളിവുഡ് നടൻ ജെറേമി റെന്നറുടെ ആരോഗ്യനില മെച്ചപ്പെടുന്നു.ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ഹോക്ക് ഐ താരം ഇൻസ്റ്റാ​ഗ്രാമിൽ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്.ശസ്ത്രക്രിയ പൂർത്തിയായതിന് ശേഷമുള്ള ചിത്രമാണ് ജെറേമി റെന്നർ പോസ്റ്റ് ചെയ്തിരിക്കുന്നത്. എല്ലാ നല്ല വാക്കുകൾക്കും നന്ദി. എല്ലാവർക്കും സ്നേഹം എന്നാണ് താരം ചിത്രത്തിനൊപ്പം എഴുതിയിരിക്കുന്നത്. വീടിനു പരിസരത്തെ മഞ്ഞ് നീക്കം ചെയ്യുന്നതിനിടെയാണ് നടന് അപകടമുണ്ടായത്.ഷോവിലെ അതിശൈത്യമുള്ള പ്രദേശത്താണ് ജെറമി റെന്നർ താമസിക്കുന്നത്. മഞ്ഞുവീഴ്ചയെ തുടർന്ന് പുതുവർഷത്തിന്റെ തലേന്ന് അവിടെ 35,000 വീടുകളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. ജെറമി റെന്നറുടെ ശസ്ത്രക്രിയ കഴിഞ്ഞുവെന്ന് പബ്ലിസിസ്റ്റ് സാമന്ത മസ്ത് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. നെഞ്ചിനും എല്ലുകൾക്കും പരിക്കുണ്ടെന്നും അദ്ദേഹത്തിന്റെ നില ഇപ്പോഴും ഗുരുതരമായതിനാൽ ഐ.സി.യുവിൽ തന്നെയാണെന്നും സാമന്ത പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!