National News

എയർ ഇന്ത്യ നഷ്ടത്തിൽ; കൂടുതൽ ബാധ്യത താങ്ങാനാകില്ലെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈകോടതിയിൽ

പ്രതിദിനം 20 കോടിയുടെ നഷ്ടമാണ് എയർ ഇന്ത്യക്ക് ഉള്ളതെന്നും സർക്കാരിന് കൂടുതൽ ബാധ്യത താങ്ങാനാകില്ലെന്നും കൂടുതൽ പൊതു പണം പാഴാക്കുന്നത് അനുവദിക്കാനാവില്ലെന്നും കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിൽ. എയർ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കേന്ദ്ര വിശദീകരണം.

തലേസ് പ്രൈവറ്റ് ലിമിറ്റഡ് പൂർണമായും ടാറ്റ സൺസിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും എയർ ഏഷ്യയുമായി ബന്ധമില്ലെന്നും നിക്ഷേപം വിറ്റഴിക്കുന്നത് നയപരമായ തീരുമാനമാണെന്നും കനത്ത നഷ്ടം കാരണം 2017ലാണ് തീരുമാനമെടുത്തതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ജസ്റ്റിസ് ഡിഎൻ പട്ടേലിന്റെയും ജസ്റ്റിസ് ജ്യോതി സിങ്ങിന്റെയും ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ ഉത്തരവ് മാറ്റിവെച്ച കോടതി ഇത് സംബന്ധിച്ച് രേഖകൾ സമർപ്പിക്കാൻ കക്ഷികളോട് ആവശ്യപ്പെടുകയും ചെയ്തു.

സുബ്രഹ്മണ്യൻ സ്വാമി, ലേല പ്രക്രിയ ദുരുദ്ദേശ്യപരവും ഏകപക്ഷീയവും പൊതുതാൽപ്പര്യത്തിന് വിരുദ്ധവുമാണെന്നും വാദിച്ചു. നിക്ഷേപം വിറ്റഴിക്കലിനെ “ഭീകരമായ അഴിമതി” എന്ന് വിശേഷിപ്പിച്ച ഹർജിക്കാരൻ, സർക്കാരിന്റെ പങ്കിനെ കുറിച്ചും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!