National News

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൊവിഡ് സ്ഥിരീകരിച്ചു

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം തന്നെയാണ് തൻ്റെ രോഗവിവരം അറിയിച്ചത്.

പോസിറ്റീവ് ആയതോടെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ താനുമായി ബന്ധപ്പെട്ടവർ ടെസ്റ്റ് ചെയ്യണമെന്നും കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.

“കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. നേരിയ ലക്ഷണങ്ങൾ കണ്ടെത്തി. ഇപ്പോൾ വീട്ടിൽ സ്വയം നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ എന്നെ ബന്ധപ്പെട്ടവർ ദയവായി ടെസ്റ്റ് ചെയ്യുകയും സ്വയം നീരിക്ഷണത്തിൽ കഴിയുകയും വേണം” മുഖ്യമന്ത്രി പോസ്റ്റ് ചെയ്തു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ അദ്ദേഹം എത്തിയിരുന്നു. അതേസമയം 4,099 പുതിയ കേസുകൾ കൂടി തിങ്കളാഴ്ച ഡൽഹിയിൽ ചെയ്തു. ഔദ്യോഗിക പ്രസ്താവന പ്രകാരം ഡൽഹിയിലെ പോസിറ്റീവ് നിരക്ക് 6.46 ശതമാനമാണ്. 6,288 കൊവിഡ്-19 രോഗികൾ ഹോം ഐസൊലേഷനിലാണ്. ഒരു മരണവും സ്ഥിരീകരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!