കഴിഞ്ഞ ദിവസം ഭോപ്പാലിൽ വിളിക്കാത്ത വിവാഹത്തിന് ചെന്ന് ഭക്ഷണം കഴിച്ച ഒരു എംബിഎ വിദ്യാർത്ഥിയെ കൊണ്ട് വീട്ടുകാർ പാത്രം കഴുകിപ്പിക്കുന്ന വീഡിയോ വലിയതോതിൽ വൈറലായിരുന്നു.എന്നാൽ ഇപ്പോൾ ഭക്ഷണം മാത്രം ലക്ഷ്യംവച്ച് വിവാഹത്തിനെത്തിയ ഒരു യുവാവിന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ബിഹാറിലുള്ള അലോക് യാധവ് എന്ന യുവാവാണ് വിളിക്കാത്ത കല്ല്യാണത്തിന് ഭക്ഷണം കഴിക്കാനെത്തിയത്. യുവാവ് തന്നെയാണ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതും. ആരുമറിയാതെ വന്നുപോകാമെന്ന് കരുതി എത്തിയെങ്കിലും പിന്നീട് സ്റ്റേജില്‍ കയറി കാര്യം പറയുന്നതാണ് വിഡിയോയിലുള്ളത്. ‘താൻ വിളിക്കാതെയാണ് വന്നത്, എന്തെങ്കിലും കുറച്ച് ഭക്ഷണം കഴിക്കാം എന്ന് കരുതിത്തന്നെ കയറി വന്നതാണ്’ എന്നാണ് വിദ്യാർത്ഥി പറയുന്നത്.
God Bless You.❤️ pic.twitter.com/0Cu0rDdZoI
— Awanish Sharan 🇮🇳 (@AwanishSharan) December 1, 2022
‘ഞാനൊരു ഹോസ്റ്റലിലാണ് താമസിക്കുന്നത്. എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു. അതുകൊണ്ട് ഇവിടെ കഴിക്കാൻ വേണ്ടി കയറി വന്നതാണ്’ എന്നാണ് വിദ്യാർത്ഥി പറയുന്നത്. ഒപ്പം നിങ്ങളുടെ കല്ല്യാണത്തിന് വിളിക്കാതെ വന്ന് കുറച്ച് ഭക്ഷണം കഴിച്ചതിൽ ബുദ്ധിമുട്ടുണ്ടോ എന്നും വിദ്യാർത്ഥി ചോദിക്കുന്നുണ്ട്. എന്നാൽ, ‘തനിക്ക് അതിൽ യാതൊരു കുഴപ്പവുമില്ല എന്നും കുറച്ച് ഭക്ഷണം ഹോസ്റ്റലിലേക്ക് പൊതിഞ്ഞെടുത്തോളൂ’ എന്നുമാണ് വരൻ പറയുന്നത്.

