എയിംസിലെ സൈബർ ഹാക്കിങിന് പിന്നിൽ ചൈനീസ് സംഘങ്ങളെന്ന് സൂചന.എയിംസിലെ അഞ്ച് സെർവറുകളെ ലക്ഷ്യം വച്ചായിരുന്നു റാൻസംവെയർ ആക്രമണം. ലോകമെമ്പാടുമുള്ള തന്ത്രപ്രധാന സ്ഥാപനങ്ങളെ ലക്ഷ്യമിട്ടിരുന്നുവെന്നാണ് വിവരം.സൈബർ ആക്രമണത്തെത്തുടർന്ന് 10 ദിവസമായി എയിംസ് സെർവറുകൾ പ്രവർത്തനരഹിതമാണ്.മോഷ്ടിക്കപ്പെട്ട ഡാറ്റ ഡാർക്ക് വെബിൽ വിറ്റിരിക്കാമെന്നാണ് നിഗമനം. നവംബർ 23നാണ് എയിംസ് സെർവറിൽ തകരാർ റിപ്പോർട്ട് ചെയ്യുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടക്കമുള്ള പ്രമുഖരുടെ രോഗ വിവരങ്ങള്‍, കോവാക്‌സിന്‍, കോവിഷീല്‍ഡ് വാക്‌സിനുകളുടെ ട്രയല്‍ വിവരങ്ങള്‍, ആരോഗ്യ സുരക്ഷാ പഠനങ്ങള്‍, എച്‌ഐവി പോലുള്ള രോഗങ്ങള്‍ ബാധിച്ചവരുടെ വിവരങ്ങള്‍, പീഡനക്കേസുകളിലെ ഇരകളുടെ വൈദ്യ പരിശോധനാ ഫലങ്ങളടക്കമുള്ള വിവരങ്ങള്‍ ചോര്‍ന്നതായും സംശയമുണ്ട്. റാന്‍സംവെയര്‍ ആക്രമണമായതിനാല്‍ ഡാറ്റ തിരിച്ചു കിട്ടിയാല്‍ പോലും പകുതിയിലധികം വിവരങ്ങളും നഷ്ടമാകുമെന്നാണ് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഫാർമ സൈറ്റുകളിൽ നുഴഞ്ഞു കയറി ഡാറ്റ സ്വന്തമാക്കുകയും പിന്നീട് വില പേശുകയും ചെയ്യുന്ന ചൈനീസ് ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചാണ് ഐബിയുടെ അന്വേഷണം.
എയിംസ് സെർവർ ഹാക്കിങ്;പിന്നിൽ ചൈനയോ..

