തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ ഭക്തർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കി മദ്രാസ് ഹൈക്കോടതി,മതപരമായ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ മൊബൈല്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്നാണ് സംസ്ഥാന ദേവസ്വം വകുപ്പിന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നല്‍കിയ നിര്‍ദേശം.ഇക്കാര്യം ഉറപ്പ് വരുത്താൻ തമിഴ്‌നാട് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. ക്ഷേത്രപരിസരത്ത് വിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനായാണ് തീരുമാനമെന്നും കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് ആർ മഹാദേവൻ, ജെ സത്യനാരായണ പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.മധുര മീനാക്ഷി ക്ഷേത്രത്തില്‍ മൊബൈലിനു വിലക്കുണ്ടെന്നും അവിടെ ക്ഷേത്ര കവാടത്തിനു പുറത്ത് മൊബൈല്‍ സൂക്ഷിക്കാന്‍ സംവിധാനം ഒരുക്കിയിരിക്കുകയാണെന്നും ഹര്‍ജിക്കാരന്‍ അറിയിച്ചു.തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ അധികാരികൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂർ സ്വദേശി എം സീതാരാമൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ബെഞ്ചിന്റെ ഉത്തരവ്.മൊബൈൽ ഫോൺ ഉപയോഗം നിരോധിക്കുന്നതിനായി തിരുച്ചെന്തൂർ ക്ഷേത്രം അധികൃതർ ഫലപ്രദമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കോടതി വിലിരുത്തി. തിരുച്ചെന്തൂർ ക്ഷേത്രപരിസരത്ത് മാന്യമായ ഡ്രസ് കോഡ് വേണമെന്നും മധുര ബെഞ്ച് നിരീക്ഷിച്ചു.തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പരിസരത്ത് മൊബൈൽ ഫോൺ നിരോധനം, മാന്യമായ ഡ്രസ് കോഡ് തുടങ്ങിയ എല്ലാ നടപടികളും അധികൃതർ ഇതിനകം സ്വീകരിച്ചിരുന്നു എന്ന വസ്തുത കണക്കിലെടുത്ത്, കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജഡ്ജിമാർ കമ്മീഷണർക്ക് നിർദ്ദേശം നൽകി. സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലെയും നിർദ്ദേശങ്ങൾ പാലിക്കാൻ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിനോടും നിർദേശിച്ചു.