നൈറ്റ് വാച്ചര്‍ നിയമനം
വടകര റസ്റ്റ് ഹൗസില്‍ നൈറ്റ് വാച്ചര്‍ തസ്തികയിലെ രണ്ട് ഒഴിവുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ഏഴാം ക്ലാസ്, പ്രായപരിധി – 42 വയസ്, ദിവസ വേതന നിരക്ക് – 675 രൂപ. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഡിസംബര്‍ 20 ന് വൈകീട്ട് അഞ്ചിനകം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കെട്ടിട വിഭാഗം കോഴിക്കോട് – 673001 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
വനിതാ സംരംഭകത്വ വികസന പരിശീലനം
സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് വ്യവസായ വാണിജ്യ വകുപ്പ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്‌മെന്റില്‍ 10 ദിവസത്തെ പരിശീലനം നല്‍കുന്നു. ഡിസംബര്‍ 13 മുതല്‍ 23 വരെ കളമശ്ശേരിയിലെ കെ.ഐ.ഇ.ഡി ക്യാമ്പസിലാണ് പരിശീലനം. സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സൗജന്യമായാണ് കോഴ്‌സ് നല്‍കുന്നത്. www.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് 0484 2532890/9846099295/ 7012376994.
കെല്‍ട്രോണില്‍ വിഷ്വല്‍ മീഡിയ ജേണലിസം
കെല്‍ട്രോണ്‍ നടത്തുന്ന വിഷ്വല്‍ മീഡിയ/ ടെലിവിഷന്‍ ജേണലിസം കോഴ്സിന്റെ 2021-22 ബാച്ചിലേക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് വിദ്യാഭ്യാസ രേഖകളുമായി നേരിട്ടെത്തി അഡ്മിഷന്‍ എടുക്കാം. അവസാന തീയതി ഡിസംബര്‍ 20. പ്രായപരിധി 30 വയസ്. പ്രിന്റ് മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ്, സോഷ്യല്‍ മീഡിയ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. ന്യൂസ് ചാനലില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവയും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. ഫോണ്‍: 9544958182, 8137969292.
ഭിന്നശേഷി ദിനാചരണം- ‘പ്രഭാകിരണം’ മന്ത്രി ഉദ്ഘാടനം ചെയ്തു
ലോക ഭിന്നശേഷി ദിനത്തില്‍ ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീമും ജില്ല സമഗ്ര ശിക്ഷാ കേരളയും സംയുക്തമായി നടത്തുന്ന പ്രഭാകിരണം പരിപാടി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വിവിധ ഏജന്‍സികളും സ്വകാര്യ സംഘടനകളും നടപ്പാക്കുന്ന പദ്ധതികള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി സമൂഹത്തിനും രാഷ്ട്രത്തിനും ഗുണകരമാവുന്ന വിധത്തില്‍ പുതു ചരിത്രം രചിക്കാന്‍ ഭിന്നശേഷിക്കാര്‍ക്ക് സാധിക്കണമെന്ന് മന്ത്രി പറഞ്ഞു.
പ്രഭാകിരണം പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഭിന്നശേഷി കുട്ടികളുമായി സ്‌പെഷ്യല്‍ എഡുക്കേറ്റര്‍മാരുടെ നേതൃത്വത്തില്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ സംവദിക്കുകയും സ്‌നേഹ സമ്മാനം നല്‍കുകയും ചെയ്യും. ഡിസംബര്‍ മൂന്ന് മുതല്‍ 10 വരെയാണ് പദ്ധതി കാലയളവ്. കിടപ്പിലായവരും അല്ലാത്തവരുമായ ഭിന്നശേഷി വിദ്യാര്‍ത്ഥികളെ സ്‌കൂളിലെത്തിയും ഗൃഹ സന്ദര്‍ശനം നടത്തിയുമാണ് സ്നേഹസംഭാഷണം നടത്തുക. സ്നേഹ സമ്മാനവും കൈമാറും. ശാരിരികവും മാനസികവും സാമൂഹ്യവുമായ പിന്തുണ ഉറപ്പ് വരുത്തി ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് കരുതലായി മാറുകയാണ് പ്രഭാകിരണം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ 144 എന്‍.എസ്.എസ് യൂണിറ്റുകളിലെ 144 പോഗ്രാം ഓഫീസര്‍മാരും 14,400 എന്‍.എസ്.എസ് വളണ്ടിയര്‍മാരും പരിപാടിയുടെ ഭാഗമാകും.
ആര്‍.കെ.മിഷന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫിര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. യു.എല്‍.സി.സി. ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ.എം.കെ.ജയരാജ് മുഖ്യാതിഥിയായി. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ രമ്യാ സന്തോഷ്, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സജീഷ് നാരായണ്‍ കെ.എന്‍, ആര്‍.ഡി.ഡി ഇന്‍ചാര്‍ജ് അപര്‍ണ, ഡയറ്റ് പ്രിന്‍സിപ്പല്‍ പ്രേമരാജന്‍ വി.വി, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോഡിനേറ്റര്‍ ബി. മധു, ആര്‍.കെ. മിഷന്‍ മാനേജര്‍ സ്വാമി നരസിംഹാനന്ദജി, ആര്‍.കെ.മിഷന്‍ പ്രിന്‍സിപ്പല്‍ ബി. മനോജ്കുമാര്‍ ജി, പ്രധാനാധ്യാപകന്‍ മധു കെ.എ, സമഗ്ര ശിക്ഷാ ജില്ലാ പ്രോഗ്രാം ഓഫീസര്‍ വി.വസീഫ്, യു.ആര്‍.സി. സൗത്ത് ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ വി. പ്രവീണ്‍കുമാര്‍, സമഗ്ര ശിക്ഷാ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഷീബ വി.ടി തുടങ്ങിയവര്‍ പങ്കെടുത്തു. നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ കണ്‍വീനര്‍ ഫൈസല്‍ എം.കെ. പദ്ധതി വിശദീകരണം നടത്തി.
കണ്ടിജന്റ് വര്‍ക്കര്‍ നിയമനം
ജില്ലയിലെ നഗര പ്രദേശങ്ങളിലെ ഡെങ്കി, ചിക്കന്‍ഗുനിയ നിയന്ത്രണ പരിപാടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 90 ദിവസത്തേക്ക് കണ്ടിജന്റ് വര്‍ക്കര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. പ്രായപരിധി 45 വയസ്സ്. യോഗ്യത എട്ടാം ക്ലാസ്സ് പാസ്സായിരിക്കണം. യോഗ്യതയുളളവര്‍ രേഖകള്‍ സഹിതം ഡിസംബര്‍ ഒന്‍പതിന് വൈകീട്ട് അഞ്ചിനകം nhmkkdinterview@gmail.com ഇ മെയിലില്‍ അപേക്ഷ സമര്‍പ്പിക്കണം. ഇ- മെയില്‍ സബ്ജെക്ടില്‍ തസ്തികയുടെ പേര് ചേര്‍ക്കണം. വിശദ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in
അവധി അനുവദിച്ചു
കോഴിക്കോട് ജില്ലയിലെ ഡി 11 കോഴിക്കോട് ജില്ലാ പഞ്ചായത്ത് (20 നന്മണ്ട്), ജി.54 കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് (07-കൂമ്പാറ), ജി. 39 ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് (15-വളളിയോത്ത്) നിയോജകമണ്ഡലങ്ങളിലേക്ക് ഡിസംബര്‍ ഏഴിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വിതരണ – സ്വീകരണ – വോട്ടെണ്ണല്‍ കേന്ദ്രങ്ങളും സ്ട്രോങ് റൂമും പോളിംഗ് സ്റ്റേഷനുമായി ഉപയോഗിക്കുന്ന വിദ്യാലയങ്ങള്‍ക്ക് ഡിസംബര്‍ ആറ്, ഏഴ് തീയതികളിലും, ഡി 11 കോഴിക്കോട് ജില്ലാ പഞ്ചായത്ത് വിതരണ – സ്വീകരണ – വോട്ടെണ്ണല്‍ കേന്ദ്രങ്ങളും സ്ട്രോങ് റൂമുമായി ഉപയോഗിക്കുന്ന ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജിന് ഇന്ന് (ഡിസംബര്‍ നാല്) മുതല്‍ എട്ട് വരെയുളള ദിവസങ്ങളിലും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അവധി അനുവദിച്ച് ഉത്തരവിറക്കി.
സെക്യൂരിറ്റി, കോഷന്‍ ഡെപ്പോസിറ്റ്: ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് ഹാജരാകണം
പേരാമ്പ്ര ഗവ.ഐ.ടി.ഐ യില്‍ നിന്നും 2018, 2019, 2020 വര്‍ഷങ്ങളില്‍ ഏകവത്സര, ദ്വിവത്സര ട്രേഡുകളില്‍ കോഴ്സ് പൂര്‍ത്തിയാക്കിയവരുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ്, കോഷന്‍ ഡെപ്പോസിറ്റ് എന്നിവ തിരികെ ലഭിക്കുന്നതിന് ആധാറുമായി ബന്ധിപ്പിച്ച സ്വന്തം ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് ഡിസംബര്‍ 24 നകം ഐടിഐ ഓഫീസില്‍ ലഭ്യമാക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. അല്ലാത്ത പക്ഷം തുക സര്‍ക്കാരിലേക്ക് തിരിച്ചടക്കും.
നന്മണ്ട ഉപതെരഞ്ഞെടുപ്പ്: റിസർവ് പോളിംഗ് ഉദ്യോഗസ്ഥന്മാർ ഹാജരാകണം
ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ പഞ്ചായത്ത് നന്മണ്ട ഡിവിഷനിലേക്ക് നിയമിതരായ റിസർവ് പോളിംഗ് ഉദ്യോഗസ്ഥന്മാർ പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രമായ ചേളന്നൂർ ശ്രീനാരായണ ഗുരു കോളേജിൽ ഡിസംബർ ആറിന് രാവിലെ പത്ത് മണിക്ക് ഹാജരാകണമെന്ന് വരണാധികാരി കൂടിയായ ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
ക്ഷീരസംഘം സെക്രട്ടറിമാര്‍ക്ക് പരിശീലനം
ജില്ലയിലെ ക്ഷീരസംഘം സെക്രട്ടറിമാര്‍ക്ക് കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ മൂന്ന് ദിവസത്തെ പരിശീലനം നല്‍കുന്നു. ഡിസംബര്‍ 15 മുതല്‍ 17 വരെയാണ് പരിശീലനം. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കായിരിക്കും പരിശീലനം. പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന ക്ഷീരസംഘം സെക്രട്ടറിമാര്‍ ആധാര്‍ കാര്‍ഡ്, കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ പരിശീലനം തുടങ്ങുന്ന ദിവസം ഹാജരാക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.ഫോണ്‍: 0495 2414579.
സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകളില്‍ പ്രവേശനം
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയില്‍ സംഘടിപ്പിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബ്യൂട്ടികെയര്‍ മാനേജ്‌മെന്റ്, മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റിസ്, കൗണ്‍സിലിംഗ് സൈക്കോളജി, മൊബൈല്‍ ജേണലിസം, എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്, ഹെല്‍ത്ത് കെയര്‍ ക്വാളിറ്റി മാനേജ്‌മെന്റ്, ഫിറ്റ്‌നെസ്സ് ട്രെയിനിംഗ്, ഫാഷന്‍ ഡിസൈനിംഗ്, അക്യൂപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍, ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ്, സംഗീതഭൂഷണം, മാര്‍ഷ്യല്‍ ആര്‍ട്‌സ്, പഞ്ചകര്‍മ്മ അസിസ്റ്റന്‍സ്, സൗണ്ട് എഞ്ചിനീയറിംഗ്്, ലൈഫ് സ്‌കില്‍സ് എഡ്യൂക്കേഷന്‍, ലൈറ്റിംഗ് ഡിസൈന്‍, ബാന്‍ഡ് ഓര്‍ക്കസ്ട്ര, മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ്, ട്രെയിനേഴ്‌സ് ട്രെയിനിംഗ് സംസ്‌കൃതം, അറബി, ഫൈനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡി.റ്റി.പി, വേഡ് പ്രോസസിംഗ്, ഡേറ്റാ എന്‍ട്രി, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ തുടങ്ങിയ മേഖകളിലാണ് കോഴ്‌സുകള്‍ നടത്തുന്നത്. ഡിപ്ലോമ കോഴ്‌സിന് ഒരു വര്‍ഷവും സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറു മാസവുമാണ് പഠന കാലയളവ്. പ്രോസ്്‌പെക്ടസ് www.srccc.in/www.src.kerala.gov.in വെബ്‌സൈറ്റിലും എസ്.ആര്‍.സി ഓഫീസിലും ലഭ്യമാണ്. 18 വയസിനുമേല്‍ പ്രായമുളള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15.
എന്‍എസ്ഡിസി കോഴ്‌സുകളുടെ പട്ടിക പ്രസിദ്ധീകരിച്ചു
നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അംഗീകാരമുളള കോഴ്‌സുകളുടെ പട്ടിക www.srccc.in വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. കോഴ്‌സുകള്‍ക്ക് എസ്ആര്‍സി -എന്‍സിഡിസി സംയുക്ത സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. വിലാസം – ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 695033