കോവിഡ് വ്യാപനത്തെത്തുടർന്ന് രണ്ടു വർഷമായി അടച്ചിട്ടിരുന്ന സി.ഡബ്ല്യൂ.ആർ.ഡി. എം. ജലപൈതൃക മ്യൂസിയം നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി വീണ്ടും പ്രവേശനം അനുവദിച്ചു.കുന്നമംഗലം എം.എൽ.എ. അഡ്വ. പി. ടി. എ. റഹിം പുനരാരംഭ പരിപാടി ഉദ്ഘാടനം ചെയ്തു. കേരള സർക്കാർ ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രെട്ടറി പ്രൊഫ .കെ പി സുധീർ , കുന്നമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിജി പുൽകുന്നുമ്മേൽ , വാർഡ് മെമ്പർ ശ്രീമതി ലിബിന .
CWRDM എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മനോജ്.പി. സാമുവൽ , ശ്രീമതി. അമ്പിളി. ജി.കെ. പ്രൊഫ. കല്യാൺ ചക്രവർത്തി , ഡോ.പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു. കേരളത്തിൻറെ തനതായ ജലപാരമ്പര്യവും പരിപാലനമാർഗ്ഗങ്ങളും എടുത്തുകാട്ടുന്ന നിരവധി പ്രദർശനവസ്തുക്കൾ ഈ മ്യൂസിയത്തിൽ സജ്ജീകരിച്ചിരിക്കുന്നു. കേരളത്തിന്റ സമ്പന്നമായ ജല പാരമ്പര്യം പുതു തലമുറക്ക് പകർന്നു നൽക്കുന്ന മനോഹരമായ നിരവധി ജലവിനിയോഗ മാതൃകകൾക്കു പുറമെ മ്യൂസിയം സമുച്ചയത്തിൽ തന്നെയുള്ള ഔഷധോദ്യാനം, നക്ഷത്രോദ്യാനം, ശലഭോദ്യാനം എന്നിവയും പ്രധാന ആകർഷണങ്ങളാണ്. തിങ്കൾ മുതൽ ശനി വരെ രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെ സന്ദർശകർക്ക് ജല പൈതൃക മ്യൂസിയത്തിൽ പ്രവേശനം അനുവദിക്കും.