ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റും മുഖ്യമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവുമായ ഗീതാ ഗോപിനാഥ് ഐഎംഎഫിന്റെ തലപ്പത്തേക്ക്. നിലവിൽ ഐ എം എഫ് ചീഫ് ഇക്കണോമിസ്റ്റായ ഗീതാ ഗോപിനാഥിനെ ഐഎംഎഫിന്റെ ആദ്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി സ്ഥാനക്കയറ്റം നൽകുമെന്ന് ഇന്നലെയാണ് പ്രഖ്യാപനമുണ്ടായത്. ഐഎംഎഫ് ചീഫ് ക്രിസ്റ്റാലിന ജോർജിവിയയുടെ കീഴിൽ ഡെപ്യൂട്ടി മാനേജിംഗ് ഡയരക്ടറായി ഗീത ഗോപിനാഥ് ജനുവരിയിലാണ് ചുമതലയേൽക്കുക . ഇത് ആദ്യമായാണ് രണ്ട് വനിതകള്‍ ഐഎംഎഫിന്റെ നേതൃ സ്ഥാനങ്ങളിലേക്ക് എത്തുന്നത്.
നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ‘ശരിയായ സമയത്ത് ശരിയായ വ്യക്തി’ എത്തുന്നു എന്ന് ഐഎംഎഫ് മേധാവി ജോര്‍ജീവ ഗീതാ ഗോപിനാഥിന്റെ നിയമനത്തെക്കുറിച്ച് പറഞ്ഞത്
2018 ഒക്ടോബറില്‍ ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനത്ത് നിയമിതയായ ഗീത ഗോപിനാഥ് ജനുവരിയില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ തന്റെ ജോലിയിലേക്ക് മടങ്ങേണ്ടതായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗീതാ ഗോപിനാഥ് ഹാര്‍വാര്‍ഡ് വിടുമെന്നാണ് സൂചന. ഇന്ത്യയിലാണ് ജനിച്ചതെങ്കിലും ഗീതാ ഗോപിനാഥിന് യുഎസ് പൗരത്വമാണുള്ളത്.