Trending

വാക്‌സിന്‍ വിതരണത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി എവിടെയെങ്കിലും ഒന്ന് ഉറച്ചുനില്‍ക്കാമോ’,-രാഹുൽ ഗാന്ധി

The enduring importance of being Rahul Gandhi

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പരസ്പര വിരുദ്ധമായ പ്രസ്താവനകളില്‍ ആണ് വിമർശനവുമായി രാഹുൽ ഇപ്പോൾ രംഗത്തെത്തിയത്.
എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി പറഞ്ഞ കാര്യവും എന്നാല്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് ആരും പറഞ്ഞിട്ടില്ലെന്ന കേന്ദ്രആരോഗ്യസെക്രട്ടറിയുടെ പ്രസ്താവനയും ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ പ്രതികരിച്ചത്.

‘എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി പറഞ്ഞു. ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ബീഹാറിലെ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ ലഭിക്കുമെന്ന് ബി.ജെ.പി ഉറപ്പ് നല്‍കി. എന്നാല്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് പറഞ്ഞിട്ടേയില്ലെന്നാണ് കേന്ദ്രം പറയുന്നത്. വാക്‌സിന്‍ വിതരണത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി എവിടെയെങ്കിലും ഒന്ന് ഉറച്ചുനില്‍ക്കാമോ’, രാഹുല്‍ പറഞ്ഞു.രാജ്യം മുഴുവന്‍ കൊവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൊവിഡിനെതിരായി രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിനേഷന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!