ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചുജില്ലയിൽ വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ( എൻ സി എ എം) (കാറ്റഗറി നമ്പർ: 303/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ഒക്ടോബർ 31ന് നിലവിൽ വന്ന എൻട്രൻസ് ടെസ്റ്റിനുള്ള ചുരുക്ക പട്ടികയുടെ പകർപ്പ് പ്രസിദ്ധീകരിച്ചു. www.keralapsc.gov.inഅപേക്ഷ ക്ഷണിച്ചുസംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ ടെക്‌നീഷ്യൻ പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്കു 18 വയസ്സ് പൂർത്തീകരിച്ചിരിക്കണം. നവംബർ 25 ആണ് അവസാന തിയ്യതി. അപേക്ഷ ഓൺലൈൻ ആയോ, നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ സമർപ്പിക്കാവുന്നതാണ്. ഫോൺ : 8078980000 www.iiic.ac.inചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചുജില്ലയിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ (എസ് ആർ ഫോർ എസ് ടി ഒൺലി) ഇൻ കേരള പോലീസ് സർവീസ് (കാറ്റഗറി നമ്പർ 410/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി നവംബർ ഒന്നിന് നിലവിൽ വന്ന ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു. www.keralapsc.gov.in ഹിന്ദി ട്രെയിനിംഗിന് അപേക്ഷിക്കാംകേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അപ്പർ പ്രൈമറി സ്‌കൂൾ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ ഡിപ്ലോമ ഇൻ എലിമെന്ററി എജുക്കേഷൻ കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനത്തിന് മുകളിൽ മാർക്കോടെ കൂടി ഹിന്ദിയിലുള്ള പ്ലസ്ടൂ അല്ലെങ്കിൽ ഹിന്ദി ബിഎ പാസായിരിക്കണം. ഉയർന്ന യോഗ്യതയും മാർക്കും ഉള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 17 നും 35 നും മധ്യേ. നവംബർ 25 ന് മുൻപായി അപേക്ഷ ഓൺലൈൻ ആയി ലഭിക്കണം. ഫോൺ 04734296496, 8547126028മത്സരപരീക്ഷാ പരിശീലന ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചുപിന്നാക്ക സമുദായങ്ങളിൽപ്പെട്ട (ഒ.ബി.സി) ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര സംസ്ഥാന സർവ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര/യോഗ്യത പരീക്ഷാ പരിശീലന കോഴ്സുകളായ മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ്, ബാങ്കിംഗ് സർവ്വീസ്, സിവിൽ സർവ്വീസ്, ഗേറ്റ്/മാറ്റ്, യുജിസി, നെറ്റ് /ജെആർഎഫ് എന്നിവയ്ക്ക് ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം (ഇ.ഇ.പി) എന്ന പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. വകുപ്പ് എംപാനൽ ചെയ്തിട്ടുള്ള പ്രസ്തുത പരിശീലനം നൽകുന്ന സ്ഥാപനങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിയ്ക്കാവുന്നതാണ്. www.egrantz.kerala.gov.in എന്ന സ്കോളർഷിപ്പ് പോർട്ടലിൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : നവംബർ 30. www.egrantz.kerala.gov.in, www.bcdd.kerala.gov.in ഫോൺ : 0495 – 2377786 .ജല വിതരണം മുടങ്ങും ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജല ശുദ്ധീകരണശാലയിൽ നിന്നുള്ള പ്രധാന ജല വിതരണ കുഴലിൽ കുരുവട്ടൂർ ബൂസ്റ്റർ പമ്പ് ഹൗസിൽ അടിയന്തിര അറ്റകുറ്റപണി നടക്കുന്നതിനാൽ നവംബർ നാല്, അഞ്ച്, ആറ് ദിവസങ്ങളിൽ കുന്ദമംഗലം ഭാഗങ്ങളിൽ ജലവിതരണം പൂർണ്ണമായി മുടങ്ങുമെന്നും ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.ക്വട്ടേഷനുകൾ ക്ഷണിച്ചുവെസ്റ്റ്ഹില്ലിൽ പ്രവർത്തിക്കുന്ന ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഒരു ട്യൂബ് വെൽ കുഴിക്കുന്നതിനായി താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. നിരതദ്രവ്യം ആയി 800/- രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സൂപ്രണ്ട് ഗവ. ടെക്നിക്കൽ ഹൈസ്കൂൾ കോഴിക്കോട് എന്ന പേരിൽ എടുത്തത് ഉണ്ടായിരിക്കേണ്ടതാണ്. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി : നവംബർ 16ന് ഉച്ചയ്ക്ക് രണ്ട് മണി വരെ. ഫോൺ : 9496877844, 0495- 2380119ഏകദിന സൗജന്യ കരിയർ ഗൈഡൻസ് പരിശീലന ക്യാമ്പ് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിലുള്ള കോച്ചിങ്ങ് സെന്റർ പ്രിൻസിപ്പൽമാരടേയും നേതൃത്വത്തിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന എസ്എസ്എൽസി, പ്ലസ് ടു, ബിരുദ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഏകദിന സൗജന്യ കരിയർ ഗൈഡൻസ് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഹയർ സെക്കൻഡറി വിഭാഗത്തിന് ട്യൂണിംഗ്, ഫ്ലവറിംഗ്, എക്സ്പ്ലോറിംഗ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. പ്രസ്തുത ക്യാമ്പുകൾ നടത്തുവാൻ താത്പര്യമുള്ള കോഴിക്കോട് ജില്ലയിലെ ന്യൂനപക്ഷ പ്രാതിനിധ്യമുള്ള ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളേജ് പ്രിൻസിപ്പൽമാർ നവംബർ 15ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി കോഴിക്കോട് കലക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെല്ലിൽ നേരിട്ടോ a1acollectoratekkd@gmail.com എന്ന ഇമെയിൽ മുഖേനയോ അപേക്ഷ സമർപ്പിക്കാം. ഫോൺ : 0495-2370518, 0495-2724160ദർഘാസുകൾ ക്ഷണിച്ചുകോഴിക്കോട് ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണർ മഹീന്ദ്ര ബോലീറോ/ ടാറ്റാ സുമോ/ മാരുതി എർട്ടിഗ/സ്വിഫ്റ്റ് ഡിസയർ/ഹോണ്ട അമേസ്, ഷെവർലറ്റ് എൻജോയ്/ടാറ്റാ ഇൻഡിഗോ എന്നിവയിൽ ഒരു വാഹനം 2023-24 സാമ്പത്തിക വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വിട്ടു നൽകുന്നതിനായി വാഹന ഉടമകളിൽ നിന്ന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തിയ്യതി : നവംബർ 29ന് വൈകീട്ട് നാല് മാണി വരെ. ദർഘാസുകൾ നവംബർ 30ന് രാവിലെ 11 മണി വരെ സ്വീകരിക്കുന്നതാണ്. ഫോൺ : 0495 2720744