തിരുവനന്തപുരം: യുവ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി. സംരംഭകയായ അദ്വൈത ശ്രീകാന്താണ് വധു. മെറിലാൻഡ് ഫിലിം സ്റ്റുഡിയോയായ സ്ഥാപകനായ പി സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ് സുബ്രഹ്മണ്യം. തിരുവനന്തപുരം ശ്രീകുമാർ, ശ്രീവിശാഖ്, ന്യൂ തീയറ്ററുകളുടെ ഉടമയായ എസ് മുരുഗന്റെയും സുജ മുരുഗന്റെയും മകനാണ് വിശാഖ്. 2019ൽ പുറത്തിറങ്ങിയ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം നിർമിച്ചുകൊണ്ടായിരുന്നു വിശാഖ് നിർമാണരംഗത്തേക്ക് എത്തിയത്. മെറിലാൻഡ് സിനിമാസിൻറെ ബാനറിൽ ഹൃദയം നിർമിച്ചതും വിശാഖ് തന്നെ.
തിരുവനന്തപുരത്തു ബ്ലെൻഡ് റെസ്റ്റോബാർ നടത്തുകയാണ് വധു അദ്വൈത ശ്രീകാന്ത്. എസ്എഫ്എസ് ഹോംസ് എക്സിക്യൂട്ടീവ് ചെയർമാൻ കെ ശ്രീകാന്തിന്റെയും രമ ശ്രീകാന്തിന്റെയും മകളാണ്. ഞായറാഴ്ചയാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.
വിവാഹത്തിന് സാക്ഷിയാവാനായി മോഹൻലാൽ, ഭാര്യ സുചിത്ര, ശ്രീനിവാസൻ, ഭാര്യ വിമല, ലിസി, കല്യാണി പ്രിയദർശൻ, വിനീത് ശ്രീനിവാസൻ, ദിവ്യ വിനീത്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, മല്ലിക സുകുമാരൻ, റഹ്മാൻ, എം ജി ശ്രീകുമാർ, ചിപ്പി, രജപുത്ര രഞ്ജിത്, സുരേഷ് കുമാർ, മേനക സുരേഷ്, ശ്രീകുമാരൻ തമ്പി തുടങ്ങിയവരും എത്തിയിരുന്നു. സിനിമ, രാഷ്ട്രീയ മേഖലകളിലെ സുഹൃത്തുക്കൾ, ബിസിനസ് പ്രമുഖർ എന്നിവരടക്കം നിരവധി പേർ പങ്കെടുത്തു.