ആരാധകരോടുള്ള സ്നേഹം പങ്കുവെച്ച് കിംഗ് ഖാൻ.കഴിഞ്ഞ ദിവസമായിരുന്നു ഷാരൂഖ് ഖാന്റെ ജന്മദിനം.ഇത്തവണയും ജന്മദിനത്തില്‍ ആരാധകരെ കാണുന്ന പതിവ് ഷാരൂഖ് ഖാൻ തെറ്റിച്ചിരുന്നില്ല. തന്റെ വീടായ മന്നത്തിന്റെ ബാല്‍ക്കണിയില്‍ എത്തി ആരാധകരുടെ അഭിവാന്ദ്യം സ്വീകരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ ഷാരൂഖ് ഖാൻ.സ്‍നേഹത്തിന്റെ കടല്‍. അവിടെ ഉണ്ടായിരുന്നതിനും ഈ ദിവസം വളരെ മനോഹരമാക്കിയതിനും നന്ദി. എല്ലാവരോടും സ്‍നേഹം മാത്രം എന്നുമാണ് ഷാരൂഖ് ഖാൻ ഇതിനോടപ്പം എഴുതിയത്.ആരാധകര്‍ക്കൊപ്പമുള്ള സെല്‍ഫി ഫോട്ടോ കഴിഞ്ഞ ദിവസം തന്നെ ഷാരൂഖ് പങ്കുവെച്ചിരുന്നു.
The sea of love as I see it. Thank u all for being there and making this day ever so special. Gratitude…and only Love to you all. pic.twitter.com/IHbt4oOfYc
— Shah Rukh Khan (@iamsrk) November 3, 2022
It’s so lovely to live in front of the sea…..the sea of love that spreads all around me on my birthday….thank u. Grateful for making me feel so special….& happy. pic.twitter.com/cUjOdqptNu
— Shah Rukh Khan (@iamsrk) November 2, 2022
‘പത്താൻ’ എന്ന ചിത്രമാണ് ഷാരൂഖ് ഖാന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കിടിലൻ ആക്ഷൻ രംഗങ്ങളോടെയാണ് ടീസർ. ദീപിക പദുക്കോൺ നായികയാവുന്ന ചിത്രത്തിൽ ജോൺ എബ്രഹാമാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷാരുഖ് ഖാന്റെയും ജോൺ എബ്രഹമിന്റേയും ഗംഭീര ഫൈറ്റ് സീൻസും ടീസറിലുണ്ട്. സീറ്റ് ബെൽറ്റിട്ടോളൂ, കൊടുങ്കാറ്റ് വരുന്നുണ്ട് എന്ന ഷാരുഖിന്റെ മുന്നറിയിപ്പിലാണ് ടീസർ അവസാനിക്കുന്നത്. അടുത്ത വർഷം ജനുവരി 25നാണ് ചിത്രം തിയറ്ററിൽ എത്തുക. യഷ് രാജ് ഫിലിംസിന്റെ 50ാം ചിത്രം എന്ന പ്രത്യേകതയും പത്താനുണ്ട്.