ഡ്രസ്സ് കലക്ഷൻ ഡ്രൈവ് നടത്തി മാതൃക പ്രവർത്തനവുമായി പഞ്ചായത്ത് അംഗം.കുന്ദമംഗലം ഗ്രമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ കെ കെസി നൗഷാദിൻ്റെ നേതൃത്തത്തിലാണ് തൻ്റെ വാർഡിലെ വീടുകളിലെ ഉപയോഗിക്കാത്ത നല്ല ഡ്രസ്സുകൾ ശേഖരിക്കാൻ ഒരുങ്ങുന്നത്.കുട്ടികൾ, മുതിർന്നവർ, സ്ത്രീകൾ പുരുഷൻമാർ തുടങ്ങി എല്ലാ തരം തുണികളും നവംമ്പർ 4 ന് ഡ്രസ്സ് കലക്ഷൻ ഡ്രൈവിലൂടെ വാർഡിലെ കുടുംബശ്രീ അംഗങ്ങളാണ് ശേഖരിക്കുന്നത്. തുടർന്ന് നല്ല രീതിയിൽ പാക്ക്ചെയ്ത് ഗുണ്ടിൽപേട്ടയിലുളള പാവപ്പെട്ട 650 വീടുകളുളള കോളനിയിൽ അടുത്ത ദിവസം തന്നെ നേരിട്ട് എത്തിച്ച് നൽകുന്നതാണ്. ഈ ജീവകാരുണ്യപ്രവർത്തനത്തിന് വാർഡിലെ കുടുംബ ശ്രീ അംഗങ്ങളുടെയും ജനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയും സാഹായവും ലഭിക്കുന്നുണ്ടെന്ന് കെകെസി നൗഷാദ് പറയുന്നു.