ഹോസ്പിറ്റൽ ഡിവൈസ് പ്രോസസ്സിംഗ് മാനേജ്‌മെൻറ് പ്രോഗ്രാമിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെൻറർ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ്, ഹോസ്പിറ്റൽ സി. എസ്. എസ്. ഡി ഡിവൈസ് റീപ്രോസസ്സിംഗ് ക്വാളിറ്റി മാനേജ്‌മെൻറ് ഓൺലൈൻ പാർട്ട് ടൈം സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു . മെഡിക്കൽ, നഴ്‌സിംഗ്, പാരാമെഡിക്കൽ ഡിഗ്രിയോ/ഡിപ്ലോമയോ ഉള്ളവർക്കും സി. എസ്. എസ്. ഡി ടെക്‌നീഷ്യർക്കും ഡിസംബർ 15 നകം അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.srccc.in എന്ന വെബ്‌സൈറ്റിലും 8301915397 / 9447049125 എന്ന നമ്പറുകളിലും ലഭിക്കും.
എം.ടെക് ഈവനിംഗ് കോഴ്സ് സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിലെ എം.ടെക് എഞ്ചിനിയറിംഗ് വിഭാഗത്തിൽ ഈവനിംഗ് ഡിഗ്രി കോഴ്സിന് സീറ്റ് ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ.എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ടി.സി, എൻ.ഒ.സി, ബി.ടെക് സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, നിലവിലെ എംപ്ലോയ് മെന്റ് സർട്ടിഫിക്കറ്റ്, കാരക്ടർ ആന്റ് കോണ്ടാക്റ്റ് സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും കോപ്പിയും സഹിതം നവംബർ 10 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിൽ സ്പോട്ട് അഡ്മിഷന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 9447411568.
ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ
കാര്യവട്ടം ഗവ .കോളേജിൽ ബോട്ടണി വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 10ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂവിനു ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു .ഫോൺ: 0471-2417112.
സി ഡിറ്റിൽ നെറ്റ്വർക്ക് അഡ്മിനിസ്‌ട്രേറ്റർ
സി-ഡിറ്റ്‌ന ടപ്പിലാക്കി വരുന്ന എഫ്.എം.എസ് എം.വി.ഡി പ്രോജെക്റ്റിലേക്കു നെറ്റ്വർക്ക് അഡ്മിനിസ്‌ട്രേറ്റർ, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ എന്നീ തസ്തികളിൽ അപേക്ഷ ക്ഷണിച്ചു. താത്കാലിക ഒഴിവുകളിലേക്കാണ് നിയമനം. അപേക്ഷകർ ബി.ഇ/ബി.ടെക്(കമ്പ്യൂട്ടർ സയൻസ്/ഐ.ടി)/എം.സി.എ/ഇലക്ട്രോണിക്‌സ് ലോ, കമ്പ്യൂട്ടർ ഹാർഡ്വെയർ ലോ ഉള്ള മൂന്ന് വർഷത്തെ ഡിപ്ലോമ / ബി.സി.എ/ബി.എസ് .സി (കമ്പ്യൂട്ടർ സയൻസ്) എന്നീ യോഗ്യതയുള്ളവരാകണം. നിശ്ചിത യോഗ്യതയുള്ളവർക്ക് നവംബർ ഒമ്പതിന് തിരുവനന്തപുരം, തൃശൂർ എന്നീ ജില്ലകളിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം. ബയോഡാറ്റ, വിദ്യാദ്യാസയോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടി ഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതമാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്. കൂടുതലറിയാൻ www.cdit.org സന്ദർശിക്കുക.
യുവ പ്രതിഭാ പുരസ്‌കാരത്തിനും യുവജന ക്ലബ്ബുകള്‍ക്കുളള അവാര്‍ഡിനും അപേക്ഷിക്കാം
സംസ്ഥാന യുവജനക്ഷേമബോര്‍ഡ് 2020 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനും മികച്ച യുവജന ക്ലബ്ബുകള്‍ക്കുളള അവാര്‍ഡിനും നിശ്ചിത മാതൃകയില്‍ അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാര്‍ഡിന് 18നും 40നുമിടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് അപേക്ഷിക്കാം. സാമൂഹിക പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം- പ്രിന്റ് മീഡിയ, മാധ്യമ പ്രവര്‍ത്തനം- ദൃശ്യ മാധ്യമം, കല, സാഹിത്യം, ഫൈന്‍ ആര്‍ട്സ്, കായികം (പുരുഷന്‍, വനിത), ശാസ്ത്രം, സംരംഭകത്വം, കൃഷി മേഖലകളിലെ മികച്ച പ്രവര്‍ത്തനം നടത്തിയ ഓരോ വ്യക്തിക്ക് വീതം ആകെ 11 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡിനായി സ്വയം അപേക്ഷ സമര്‍പ്പിക്കുകയോ മറ്റൊരു വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യുകയോ ചെയ്യാം. അതത് മേഖലകളിലെ വിദഗ്ധരുള്‍പ്പെടുന്ന ജൂറി അപേക്ഷകരുടെ പ്രവര്‍ത്തനം വിലയിരുത്തിയാണ് ജേതാക്കളെ തിരഞ്ഞടുക്കുക. അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് 50,000 രൂപയും പ്രശസ്തിപത്രവും പുരസ്‌കാരവും നല്‍കും. സംസ്ഥാന യുവജനക്ഷേമബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള ജില്ലാതലത്തിലെ മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. ജില്ലാ തലത്തില്‍ അവാര്‍ഡിന് അര്‍ഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതല അവാര്‍ഡിന് പരിഗണിക്കുക. സംസ്ഥാന തലത്തില്‍ തിരഞ്ഞടുക്കുന്ന മികച്ച ക്ലബ്ബിന് 50,000 രൂപയും പ്രശസ്തിപത്രവും പുരസ്‌കാരവും നല്‍കും. അപേക്ഷാ ഫോമും മാര്‍ഗ്ഗ നിര്‍ദേശങ്ങളും www.ksywb.kerala.gov.in എന്ന വെബ്സൈറ്റിലും ജില്ലാ യുവജനകേന്ദ്രങ്ങളിലും ലഭ്യമാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന ദിവസം നവംബര്‍ 25 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. അപേക്ഷകള്‍ അയക്കേണ്ട വിലാസം -കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജനകേന്ദ്രം,സിവില്‍സ്റ്റേഷന്‍, ബി ബ്ലോക്ക്, ആറാം നില, കോഴിക്കോട്. ഫോണ്‍ 0495 2373371.
ഉന്നത വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
കര്‍ഷക തൊഴിലാളിക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 അദ്ധ്യയന വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നും ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ ഡിഗ്രി, പ്രൊഫഷണല്‍ പി.ജി, ടി.ടി.സി, ഐ.ടി.ഐ, പോളി, ജനറല്‍ നേഴ്സിങ്ങ്, ബിഎഡ്, മെഡിക്കല്‍ ഡിപ്ലോമ കോഴ്സുകളിലേതിലെങ്കിലും ആദ്യചാന്‍സില്‍ ഉന്നതവിജയം നേടിയ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. ആര്‍ട്സില്‍ 60 ശതമാനത്തിലും കൊമേഴ്സില്‍ 70 തമാനത്തിലും സയന്‍സില്‍ 80 ശതമാനത്തിലും കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം. ജില്ലയില്‍ ആദ്യത്തെ മൂന്നു സ്ഥാനക്കാര്‍ക്കു മാത്രമേ അവാര്‍ഡിന് അര്‍ഹതയുളളൂ. മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം. അംഗവും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിന് മറ്റുരേഖകളുടെ അഭാവത്തില്‍ റേഷന്‍ കാര്‍ഡിന്റെ നിശ്ചിത പേജ് ാജരാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ക്ക് 2021 ഡിസംബര്‍ 31 വൈകീട്ട് മൂന്ന്് മണി വരെ സമര്‍പ്പിക്കാം. അപേക്ഷിക്കുന്ന അംഗം വിദ്യാര്‍ത്ഥിയുടെ പരീക്ഷ തീയതിക്ക് തൊട്ടുമുമ്പുള്ള മാസത്തില്‍ 12 മാസത്തെ അംഗത്വകാലവും ഡിജിറ്റലൈസേഷന്‍ നടപടികളും പൂര്‍ത്തീകരിച്ചിരിക്കണം. പരീക്ഷ തീയതിയില്‍ അംഗത്തിന് 24 മാസത്തില്‍ കൂടുതല്‍ അംശാദായകുടിശ്ശിക ഉണ്ടായിരിക്കാന്‍ പാടില്ല. ഫോമിന്റെ മാതൃകയും മറ്റു വിവരങ്ങളും കോഴിക്കോട് ജില്ലാ ക്ഷേമനിധി ബോര്‍ഡ് ഓഫീസിലും www.agriworkersfund.org വെബ് സൈറ്റിലും ലഭ്യമാണ്.
മിനിമം വേതന പസമിതി യോഗം
സംസ്ഥാനത്തെ പവര്‍ ലൂം, ടൈല്‍, ടാണറീസ് ആന്റ് ലതര്‍, ടിഎംടി സ്റ്റീല്‍ ബാര്‍ എന്നീ നിര്‍മാണ മേഖലകളിലെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം നവംബര്‍ ഒന്‍പതിനു കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ ചേരും. കോഴിക്കോട് , വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തൊഴിലാളി / തൊഴിലുടമ പ്രതിനിധികള്‍ക്ക് ഓരോ മേഖലയ്ക്കുമായി യഥാക്രമം രാവിലെ 10, 11, 11.30, 12 മണിക്ക് പങ്കെടുത്ത് തെളിവ് നല്‍കാമെന്ന് ലേബര്‍ പബ്ലിസിറ്റി ഓഫീസര്‍ അറിയിച്ചു.
സ്പോട്ട് അഡ്മിഷന്‍
പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീസ്‌കൂള്‍ ടീച്ചര്‍ ട്രൈനിംഗ് കോഴ്സിന് പാലക്കാട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നവംബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. യോഗ്യത: എസ്.എസ്.എല്‍.സി. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി പാലക്കാട് മഞ്ഞക്കുളം റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തുക. ഫോണ്‍ 0491 2504599, 9847597587.
ജില്ലാതല പ്രസംഗ മത്സരം
നെഹ്റു യുവകേന്ദ്ര ജില്ലാതല പ്രസംഗ മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക് തലത്തില്‍ കിട്ടുന്ന അപേക്ഷകള്‍ സ്‌ക്രീന്‍ ചെയ്ത് ജില്ലാതല മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കും. ‘ദശസ്നേഹവും രാജ്യനിര്‍മ്മാണവും’എന്ന വിഷയത്തില്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ പ്രസംഗിക്കാം. 18 നും 29 നും ഇടയില്‍ പ്രായമുളളവര്‍ക്ക് പങ്കെടുക്കാം. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും 0495 2371891, 9447752234.
കേരസുരക്ഷാ ഇന്‍ഷൂറന്‍സില്‍ അംഗമാകാം
കോഴിക്കോട് ജില്ലയില്‍ തെങ്ങ് കയറ്റ തൊഴിലില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് നാളികേര വികസന ബോര്‍ഡ് നടപ്പിലാക്കി വരുന്ന കേരസുരക്ഷാ ഇന്‍ഷൂറന്‍സില്‍ അംഗമാകാം. അപേക്ഷകള്‍ കോഴിക്കോട് സിവില്‍സ്റ്റേഷനിലെ സ്വാഭിമാന്‍ സോഷ്യല്‍ സര്‍വീസ് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയില്‍ ലഭ്യമാണ്. താല്പര്യമുളള തൊഴിലാളികള്‍ക്ക് ഓഫീസില്‍നിന്ന് നേരിട്ട് അപേക്ഷാ ഫോമുകള്‍ കൈപ്പറ്റാമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 8891889720, 9446252689.
റീ ക്വട്ടേഷന്‍ ക്ഷണിച്ചു
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് എല്‍.എസ്.ജി.ഡി.യുടെ ഉത്തര മേഖലാ പ്രോജക് ഇംപ്ലിമെന്റേഷന്‍ യൂണിറ്റിന് കീഴില്‍ വയനാട് ജില്ലയിലെ പ്രവൃത്തിനിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക യാത്രകള്‍ക്ക് വയനാട് ജില്ല കേന്ദ്രീകരിച്ച് ഉപയോഗിക്കുന്നതിന് ഫോര്‍ വീല്‍ ഡ്രൈവ് പാസഞ്ചര്‍ വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് അംഗീകൃത ടാക്സി ഉടമകളില്‍ നിന്ന് റീ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. 2019 സെപ്റ്റംബറിലോ അതിനുശേഷമോ ഉള്ള ശീതീകരിച്ച നല്ല കണ്ടീഷനിലുള്ള 5 ഇരിപ്പിടങ്ങളോട് കൂടിയതും ടൂറിസ്റ്റ് പെര്‍മിറ്റ് ഉള്ളതുമായ വാഹനമായിരിക്കണം. ക്വട്ടേഷന്‍ നവംബര്‍ 15ന് ഉച്ചക്ക് രണ്ട് വരെ നേരിട്ടോ / തപാല്‍ മുഖേനയോ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ http://rki.lsgkerala.gov.in/ എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 7012144609.
ഡിഗ്രി സീറ്റൊഴിവ്
മലപ്പുറം സര്‍ക്കാര്‍ കോളേജില്‍ ഒന്നാം വര്‍ഷ ബി.എ മലയാളം (എല്‍.സി- 1), ബി.എ അറബിക് ( സ്പോര്‍ട്സ്), ബി.എ ഉറുദു (പി.എച്ച് (2), ഒ.ബി.എച്ച് (1), ലക്ഷദ്വീപ് (1), ബി.കോം (ലക്ഷദ്വീപ് (1), പി.എച്ച് (1)), ബി.എസ്.സി കെമിസ്ട്രി (ലക്ഷദ്വീപ് (1), പി.എച്ച് (2), ഒ.ബി.എക്സ് (1), സ്പോര്‍ട്സ് (1), ബി.എസ്.സി ഫിസിക്സ് (എല്‍.സി (1), പി.എച്ച് (2),പാര്‍ട്സ് (2), ലക്ഷദ്വീപ് (1)) സംവരണ വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ നവംബര്‍ എട്ടിന് രാവിലെ 10 മണിക്ക് ആവശ്യമായ രേഖകള്‍ സഹിതം ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
സ്പെഷ്യല്‍ എജ്യുക്കേഷന്‍ കോഴ്സുകളില്‍ പ്രവേശനം
റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കോഴിക്കോട് കോമ്പോസിറ്റ് റീജിയണല്‍ സെന്റര്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ സ്പെഷ്യല്‍ എജ്യുക്കേഷന്‍ (ഇന്റെലെക്ച്യുല്‍ ആന്‍ഡ് ഡെവലമെന്റല്‍ ഡിസെബിലിറ്റി & സെറിബ്രല്‍ പാള്‍സി), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കെയര്‍ ഗിവിങ്ങ് കോഴ്സുകളിലേക്കു ഇപ്പോള്‍ അപേക്ഷിക്കാം. ഡിപ്ലോമ കോഴ്സുകളിലേക്ക് പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത 50% മാര്‍ക്കോടെ പാസായിരിക്കണം (എസ് സി, എസ് ടി, ഒ ബി സി 45%). സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കെയര്‍ ഗിവിങ്ങിനു അപേഷിക്കാനുള്ള അടിസ്ഥാന യോഗ്യത പത്താംക്ലാസ് 50% മാര്‍ക്കോടെ പാസായിരിക്കണം. ഡിപ്ലോമ കോഴ്സുകളിലേക്കു നവംബര്‍ 11 നകം www.rehabcouncil.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്കു അപേക്ഷിക്കാന്‍ താല്പര്യമുള്ളവര്‍ ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946809250.
ഗതാഗതം നിരോധിച്ചു
കാപ്പാട് – തുഷാരഗിരി- അടിവാരം റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ 4) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡ് വഴിയുളള വാഹന ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ ചെമ്പുകടവ്-നൂറാംതോട് വഴി കടന്നു പോകണം
ഭരണഭാഷാ വാരാചരണം- ഉദ്യോഗസ്ഥര്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മത്സരം
ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സാഹിത്യരചനാ മത്സരം നടത്തുന്നു. ‘മലയാളവും ഭരണഭാഷയും’ എന്ന വിഷയത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 300 വാക്കില്‍ കവിയാതെ ഉപന്യാസ രചനാ മത്സരവും ‘മാതൃഭാഷയുടെ മഹത്വം’ എന്ന വിഷയത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കവിതാരചനാ മത്സരവുമാണ് സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവര്‍ക്ക് സമ്മാനം നല്‍കും. രചനകള്‍ യൂണിക്കോഡായി നവംബര്‍ ഏഴിന് വൈകീട്ട് അഞ്ചു മണിക്കകം diodir.clt@gmail.com എന്ന ഇ- മെയില്‍ വിലാസത്തില്‍ അയക്കണം. ജീവനക്കാര്‍ മേലധികാരിയുടെയും വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെയും സാക്ഷ്യപത്രവും സ്വയം സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും സ്‌കാന്‍ ചെയ്ത് രചനക്കൊപ്പം സമര്‍പ്പിക്കണം. മൊബൈല്‍ ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 0495 2370225.
സംസ്‌കൃത കോളേജിൽ ഗസ്റ്റ് ലക്ച്ചറർ
തൃപ്പൂണിത്തുറ സർക്കാർ സംസ്‌കൃത കോളേജിൽ സംസ്‌കൃതം സാഹിത്യ വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു . ഉദ്യോഗാർഥികൾ 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവരും, യുജി.സി യോഗ്യതയുള്ളവരും, അതത് മേഖല കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റിൽ ഉൾപ്പെട്ടവരോ, കോളേജിയേറ്റ് ഡയറക്ടറുടെ നിർദേശാനുസരണം ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവരോ ആയിരിക്കണം. യുജി.സി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും . താല്പര്യമുള്ളവർ നവംബർ 15 ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.
വനിതാ പോളിടെക്നിക്കിൽ താത്കാലിക നിയമനം
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ, ട്രെഡ്സ്മാൻ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. കമ്പ്യൂട്ടർ എൻജിനിയറിങിൽ ഡിപ്ലോമ, ഐ.ടി.ഐ (കോപ്പ) / തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കു അപേക്ഷിക്കാം. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഉദ്യോഗാർത്ഥികൾ നവംബർ എട്ടിന് രാവിലെ 10 മണിക്ക് കോളേജിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. വിശദവിവരങ്ങൾ: www.gwptctvpm.org ൽ ലഭ്യമാണ്.
അക്ഷി പദപ്രശ്‌ന പസിൽ സജ്ജമായി
കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികൾക്കായി ‘അക്ഷി’ പദപ്രശ്‌ന പസിൽ സജ്ജമായി. മലയാളം കംപ്യൂട്ടിങ് സംസ്ഥാന നോഡൽ ഏജൻസിയായ ഐസിഫോസിന്റെ സഹായ സാങ്കേതിക വിദ്യവിഭാഗമാണ് കുട്ടികൾക്ക് വിജ്ഞാനവും വിനോദവും പകർന്നു നൽകുന്ന ഉപകരണം വികസിപ്പിച്ചെടുത്തത് .പഠന വിഷയങ്ങൾ പോലും എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്ന രീതിയിൽ തയ്യാറാക്കിയ പസിലിനൊപ്പം ഐസിഫോസ് സാങ്കേതികവിദ്യയുടെ പ്രാദേശികവൽകരണം ലക്ഷ്യമിട്ട് ആറ് സോഫ്റ്റ് വെയറുകളും പുറത്തിറക്കിയിട്ടുണ്ട്.
ഐസിഫോസിലെ ഭാഷാസാങ്കേതിക വിഭാഗമാണ് സോഫ്റ്റ് വെയറുകൾ വികസിപ്പിച്ചത്. malayalam.icfoss.org എന്ന വെബ്സൈറ്റിൽ വിശദവിവരങ്ങൾ ലഭിക്കും. സോഫ്റ്റ് വെയറുകളുടെയും പസിലിന്റെയും പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനത്തിന് അപേക്ഷിക്കാം
കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പുകൾക്ക് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനത്തിന് നവംബർ 15വരെ അപേക്ഷിക്കാം. അപേക്ഷിക്കാം. ഒന്ന് മുതൽ എട്ടു വരെ ക്ലാസ്സുകളിലേക്കാണ് പ്രവേശനം നൽകുക. ജില്ല പട്ടികജാതി വികസന ഓഫീസർ/ ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർ/സ്‌കൂൾ പ്രിൻസിപ്പൽ/ഹെഡ് മാസ്റ്റർ എന്നിവരിൽ ആരെങ്കിലുമാകണം വിദ്യാർഥികൾക്ക് വേണ്ടി അപേക്ഷകൾ സമർപ്പിക്കേണ്ടത്. വിശദ വിവരങ്ങൾക്ക് തൊട്ടടുത്ത പട്ടികജാതി വികസന ഓഫീസുമായോ, ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്. ഫോൺ :0471-2304594, 0471-2737240.
പി.എൻ.എക്സ്. 4235/2021
നാളെ 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 5 ജില്ലകളിൽ മഞ്ഞ അലർട്ട്
സംസ്ഥാനത്ത് കേന്ദ്രകാലാവസ്ഥവകുപ്പ് വ്യഴാഴ്ച പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും കോട്ടയം,എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.
പി.എൻ.എക്സ്. 4236/2021
മലയാളഭാഷാ ബിൽ സംബന്ധിച്ച് വാർത്ത അടിസ്ഥാനരഹിതം
കേരള നിയമസഭ 2015-ൽ പാസ്സാക്കിയ മലയാളഭാഷാ (വ്യാപനവും പരിപോഷണവും) ബിൽ പാസ്സാക്കിക്കിട്ടുന്നതിനുവേണ്ടി കേരളം സമ്മർദ്ദം ചെലുത്തിയിട്ടില്ല എന്ന രീതിയിൽ ചില മാധ്യങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗിക ഭാഷാ വകുപ്പ്) അറിയിച്ചു.
2015-ലെ ബിൽ പതിമൂന്നാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിൽ പാസ്സാക്കുകയും രാഷ്ട്രപതിയുടെ അംഗീകാരത്തിനു സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനു മുന്നോടിയായുള്ള സമ്മേളനങ്ങളിൽ ബില്ലിനെ സംബന്ധിച്ച വിഷയം എം.പി.മാരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ട വിശദാംശങ്ങൾ യഥാസമയം നൽകി. ബില്ലിന് എത്രയും വേഗം അനുമതി നൽകണമെന്ന് അഭ്യർത്ഥിച്ചുക്കൊണ്ട് കത്തു നൽകിയിട്ടുളളതായും വകുപ്പ് വ്യക്തമാക്കി.
പി.എൻ.എക്സ്. 4237/2021
ഹോസ്റ്റൽ പ്രവേശനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിങിലെ ബിടെക് ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ അഡ്മിഷനു അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ www.cet.ac.in/admission-2021 ൽ ലഭിക്കും.
പി.എൻ.എക്സ്. 4238/2021
അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവ്
തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളേജിൽ കെമിസ്ട്രി വിഷയത്തിൽ അസിസ്റ്റൻറ് പ്രൊഫസറുടെ താത്ക്കാലിക ഒഴിവിലേയ്ക്കുള്ള അഭിമുഖം നവംബർ എട്ടിന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ www.cpt.ac.in ൽ ലഭ്യമാണ്. ഫോൺ:0471 2360391.
പി.എൻ.എക്സ്. 4239/2021
ഇന്റർവ്യൂ
തിരുവനന്തപുരം, ബാർട്ടൺഹില്ലില്ലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാൻമാരെ നിയമിക്കുന്നു. ഐ.ടി.ഐ / ഡിപ്ലോമ ഇൻ സിവിൽ എൻജിനിയറിങ് ഉള്ളവർക്ക് അപേക്ഷിക്കാം. ഇന്റർവ്യൂ നവംബർ അഞ്ചിന് രാവിലെ 10 മണിക്ക് ബാർട്ടൺഹിൽ കോളേജിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2300484.
പി.എൻ.എക്സ്. 4240/2021
സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
മത ന്യൂനപക്ഷ വിഭാഗങ്ങളിലെ ചാർട്ടേർഡ് അക്കൗണ്ട്സ്/കോസ്റ്റ് ആന്റ് മാനേജ്മെന്റ് അക്കൗണ്ട്സ്/ കമ്പനി സെക്രട്ടറിഷിപ്പ് വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായാണ് സ്‌കോളർഷിപ്പ് നൽകുന്നത് .
കേരളത്തിൽ പഠിക്കുന്നതും സ്ഥിരതാമസക്കാരുമായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. അപേക്ഷകർ എട്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുളളവരാകണം. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകുന്നതാണ്. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ. വിഭാഗത്തെ പരിഗണിക്കുന്നതാണ്. www.minoritywelfare.kerala.gov.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ഡിസംബർ 04. കൂടുതൽ വിവരങ്ങൾക്ക് 0471 2300524 എന്ന നമ്പറിൽ ബന്ധപ്പെടാം.