ഫേയ്‌സ് റെക്കഗ്നിഷന്‍ സംവിധാനം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഫേസ്ബുക്ക്. ഒരു ബില്യണ്‍ ഉപയോക്താക്കളുടെ ഫേയ്‌സ് റെക്കഗ്നിഷന്‍ ഡേറ്റകള്‍ ഡിലീറ്റ് ചെയ്യുമെന്നാണ് ഫേസ്ബുക്കിന്റെ പ്രഖ്യാപനം.ജനങ്ങൾക്കിടയിൽ നിന്നും ഉയർന്നു വരുന്ന ആശങ്കകൾ പരിഗണിച്ചാണ് തീരുമാനമെന്ന് ഫെയ്‌സ്‌ബുക്ക് വ്യക്തമാക്കി.ചിത്രങ്ങളിലും വീഡിയോകളിലും ഉപയോക്താക്കളെ ആപ്പ് സ്വയം തിരിച്ചറിഞ്ഞു ടാഗ് ചെയ്യുന്ന സംവിധാനമാണിത്. ഇതോടൊപ്പം കമ്പനിയുടെ തന്നെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനവും ഉപേക്ഷിക്കുന്നതായി മെറ്റയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് ജെറോം പെസന്റ് അറിയിച്ചു.
ഫേസ്ബുക്കിന്റെ ചരിത്രത്തിലെ തന്നെ നിര്‍ണായ നീക്കങ്ങളിലൊന്നാണ് ഫേയ്‌സ് റെക്കഗ്നിഷന്‍ സംവിധാനം ഉപേക്ഷിക്കുന്നത്.
മാതൃകമ്പനിയുടെ പേര് മെറ്റ എന്നാക്കി മാറ്റിയതിനുപിന്നാലെയാണ് ഫേസ്ബുക്കിന്റെ പുതിയ നീക്കം. ഫേഷ്യല്‍ റെക്കഗ്നനിഷന്‍ അനുമതി നല്‍കിയിട്ടുള്ള ഉപയോക്താക്കളെ ചിത്രങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞ് ടാഗ് ചെയ്യുന്നത് ഇതോടെ നിര്‍ത്തും.