Local News

കളരിക്കണ്ടി മോഷണം, പ്രതിയെ തിരിച്ചറിഞ്ഞു

ഴിഞ്ഞ ദിവസം കോഴിക്കോട് പടനിലം കളരിക്കണ്ടിയിലെ വീട്ടില്‍ നിന്നും മോഷണം നടത്തി രക്ഷപ്പെട്ട പ്രതി പിടിയിലായി. കരുവന്‍പൊയില്‍ സ്വദേശിയായ 14 വയസ്സുകാരനാണ് പ്രതി. സിസിടിവി മുഖേനയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

കളരിക്കണ്ടി ആലും തോട്ടത്തില്‍ ഹക്കീമിന്റെ വീട്ടില്‍ നിന്നാണ് പകല്‍ സമയത്ത് 10000 രൂപ മോഷ്ടിക്കപ്പെട്ടത്. വീട്ടില്‍ ആളില്ലാത്ത സമയത്ത് സ്‌കൂട്ടറില്‍ എത്തിയ പ്രതി അകത്തെ അലമാരയില്‍ നിന്നും പണം മോഷ്ടിക്കുകയായിരുന്നു. ആക്ടീവ സ്‌കൂട്ടറില്‍ വന്ന് മോഷണം നടത്തി മടങ്ങുന്ന ചിത്രം സിസിടിവി യില്‍ പതിഞ്ഞതിനെ പിന്‍പറ്റിയുള്ള കുന്ദമംഗലം പോലിസിന്റെ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!