Trending

ഏഷ്യൻ ഗെയിംസ്; എച്ച്എസ് പ്രണോയിയും പിവി സിന്ധുവും പുരുഷ-വനിതാ സിംഗിൾസ് പ്രീക്വാർട്ടറിൽ

ഏഷ്യൻ ഗെയിംസിൽ എതിരാളികളെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തി സ്റ്റാർ ഇന്ത്യൻ ഷട്ടർമാരായ എച്ച്എസ് പ്രണോയിയും പിവി സിന്ധുവും പുരുഷ-വനിതാ സിംഗിൾസ് പ്രീക്വാർട്ടറിൽ പ്രവേശിച്ചു.

മംഗോളിയയുടെ ബറ്റ്‌ദാവ മുൻഖ്‌ബത്തിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് പ്രണോയ് പ്രീക്വാർട്ടറിലേക്ക് മുന്നേറിയത്. സ്കോർ 21-9, 21-12. അടുത്ത റൗണ്ടിൽ ജോർദാന്റെ ബഹാദിൻ അഹമ്മദ് അൽഷാനിക്കിനെയോ കസാക്കിസ്ഥാന്റെ ദിമിത്രി പനാരിനെയോ ആയിരിക്കും പ്രണോയിയുടെ എതിരാളി.

ലോക 21-ാം നമ്പർ താരം ചൈനീസ് തായ്‌പേയിയുടെ വെ ചി ഹ്സുവിനെ 21-10, 21-15 എന്ന സ്കോറിന് തോൽപ്പിച്ചാണ് മുൻ ലോക ചാമ്പ്യൻ സിന്ധു മുന്നേറിയത്. ഈ മാസം ആദ്യം ദുബായിൽ നടന്ന ഏഷ്യ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലാണ് സിന്ധു ഹ്സുവിനെതിരെ അവസാനമായി കളിച്ചത്. ഇന്തോനേഷ്യയുടെ പുത്രി കുസുമ വർദാനിയെയോ ഹോങ്കോങ്ങിന്റെ ലിയാങ് കാ വിങ്ങിനെയോ ആണ് സിന്ധുവിൻ്റെ അടുത്ത എതിരാളി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!