Trending

അറ്റ്ലസ് രാമചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

അറ്റ്ലസ് രാമചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എം.എം. രാമചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

ബാങ്ക് ജീവനക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ച് വ്യവസായ മേഖലയിലേക്ക് മുന്നേറിയ വ്യക്തിയായിരുന്നു രാമചന്ദ്രൻ.

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകം ഏറെ ശ്രദ്ധേയമായിരുന്നു. പ്രവാസി മലയാളികളുമായി അടുത്ത ബന്ധം പുലർത്തിയ വ്യക്തിയായിരുന്നു രാമചന്ദ്രൻ. ദുബായിലെ പൊതുവേദികളിലും സാംസ്കാരിക സദസ്സുകളിലും സജീവ സാന്നിധ്യമായിരുന്നു.

പാവപ്പെട്ടവർക്ക് സഹായിയായിരുന്നു അദ്ദേഹം. ചലച്ചിത്ര നിർമ്മാതാവ് എന്ന നിലയിലും ശ്രദ്ധേയനായി. ജന്മനാട്ടിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് അറ്റ്ലസ് രാമചന്ദ്രൻ വിടവാങ്ങിയിരിക്കുന്നത് – മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!