Local News

കുന്ദമംഗലത്തും പരിസര പ്രദേശങ്ങളിലും നിലക്കാതെ പെയ്ത മഴയിൽ കനത്ത നാശ നഷ്ടങ്ങൾ

കുന്ദമംഗലത്തും പരിസരപ്രദേശങ്ങളിലുംനിലക്കാതെപെയ്തമഴയിൽ മതിൽകെട്ടുകൾ തകർന്നും, കിണർ ഇടിഞ്ഞും നാശനഷ്ടങ്ങൾ. മലയൊടിയാവുമ്മൽ ബാവഹാജിയുടെ മകൻ സുൽഫിക്കറിന്റെ വീടിന്റെപിൻഭാഗത്തെ മതിലിടിഞ്ഞ് വീടിനോട് ചേർന്ന് ഭാഗങ്ങൾ തകർന്നു. വീടിന്റെ മുൻഭാഗത്തെ
മുറ്റവും കെട്ടും തകർന്നു താഴെ വീടിന്റെ ഭാഗത്ത് വീട്ടിലേക്ക് പതിച്ചു. തൊട്ടടുത്ത നിസാറിന്റെ മുൻഭാഗത്തെ കെട്ട് തകർന്നു താഴെ വീടിന്റെ മേൽ കൂരയും കിച്ചന്റെ ഭാഗവും തകർന്നു. 14 അടിയോളം ഉയരമുള്ള മതിൽ കെട്ടാണ് തകർന്നത്. മുൻഭാഗത്തെ കെട്ട് പൂർണമായും തകർന്നു . ഇതിനോട് ചേർന്ന മറ്റു ഭാഗങ്ങൾ ഏതുസമയവും ഇടിയുമെന്ന അവസ്ഥയിലാണുള്ളത്.കുന്ദമംഗലം കോട്ടിയേരിയേരി ഭാഗത്തും മതിലിടിഞ്ഞ് വീടിനുമുകളിൽ പതിച്ചു. പൈങ്ങോട്ടുപുറം ഭാഗത്തും മതിലിടിഞ്ഞ് വീടിൻറെ ഭാഗങ്ങൾ തകർന്നു . നിരവധി അവധി കൃഷിനാശവും മറ്റു നാശനഷ്ടങ്ങളുമാണ്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ ഉണ്ടായത്. മരങ്ങൾ കടപുഴകിവീണ് നഷ്ടങ്ങളുണ്ടായി. പുററാട്ട് ബിജുവിന്റെ കിണർ ഇടിഞ്ഞു. വീടിനോട് ചേർന്ന കിണറാണ് താഴ്ന്നു പോയത്. വർഷങ്ങളായി ഉപയോഗിച്ച് വരുന്ന കിണറാണ് നഷ്ടമായത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!