kerala News

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്, നടൻ സൗബിൻ ഷാഹിറിന് വിദേശയാത്രക്ക് വിലക്ക്

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് വീണ്ടും തിരിച്ചടി. വിദേശയാത്രക്ക് അനുമതി നിഷേധിച്ച എറണാകുളം മജിസ്ട്രേറ്റ് കോടതി. ഉത്തരവിന് സ്റ്റേ ഇല്ലെന്നാണ് വിവരം. മജിസ്ട്രേറ്റ് കോടതി നൽകിയ ഉത്തരവിൽ ഹൈക്കോടതി ഇടപെടാത്തതിനെ തുടർന്നാണിത്.

സൗബിൻ അടക്കമുള്ള നിർമാതാക്കളുടെ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. ഹർജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അവാർഡ് ഷോയിൽ പങ്കെടുക്കാനാണ് സൗബിൻ അടക്കമുള്ളവർ കോടതിയുടെ അനുമതി തേടിയത്. ഈ മാസം ആറാം തീയതി മുതൽ എട്ടാം തീയതി വരെ ദുബായിലാണ് സൗബിൻ പങ്കെടുക്കുന്ന അവാർഡ് ഷോ നടക്കുന്നത്.

നേരത്തെ സൗബിന് വിദേശയാത്രാനുമതി നിഷേധിച്ച് എറണാകുളം മജിസ്ട്രേറ്റ് കോടതി ഹർജി തള്ളിയിരുന്നു. സൗബിൻ ദുബായിലെത്തിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കും എന്നായിരുന്നു പരാതിക്കാരന്റെ വാദം. പരാതിക്കാരന് വേണ്ടി അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരായത്. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ ലാഭവീതം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി എന്ന പരാതിയിലാണ് മരട് പൊലീസ് സൗബിനെ പ്രതി ചേർത്ത് കേസെടുത്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!