National News

ദളിത് വിദ്യര്‍ത്ഥിനികള്‍ വിളമ്പിയ ആഹാരം വലിച്ചെറിയണം;ജാതി വിവേചനം കാണിച്ച പാചകക്കാരന്‍ അറസ്റ്റില്‍

രാജസ്ഥാനിൽ സർക്കാർ സ്‌കൂളിൽ രണ്ട് ദളിത് പെൺകുട്ടികളോട് ജാതി വിവേചനം കാണിച്ചതിന് പാചകക്കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്.സ്‌കൂളില്‍ ഉണ്ടാക്കിയ ഉച്ചഭക്ഷണം സ്‌കൂളിലെ രണ്ട് ദളിത് വിദ്യാര്‍ത്ഥിനികള്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് വിളമ്പി നല്‍കിയിരുന്നു. എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പാചകക്കാരന്‍ മറ്റ് വിദ്യാര്‍ത്ഥികളോട് ദളിത് വിദ്യാര്‍ത്ഥിനികള്‍ വിളമ്പിയ ഭക്ഷണം ദൂരെക്കളയാന്‍ ആവശ്യപ്പെടുകയായിരുന്നു.പ്രൈമറി സ്‌കൂളിൽ ലാലാ റാം ഗുർജാർ പാകം ചെയ്ത ഉച്ചഭക്ഷണമാണ് ദളിത് പെൺകുട്ടികൾ വിളമ്പിയത്.പെൺകുട്ടികൾ സംഭവം വീട്ടുകാരോട് പറഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ സ്‌കൂളിലെത്തി പാചകക്കാരനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.

എസ്‌സി, എസ്ടി (അതിക്രമങ്ങൾ തടയൽ) ആക്‌ട് പ്രകാരം പാചകക്കാരനെതിരെ ഗോഗുണ്ട പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!