കെ.ജി.എഫ് -ചാപ്റ്റർ 2വിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രാംഗോപാൽ വർമ. ബോളിവുഡിലെ ഒറ്റ സംവിധായകർക്കും കെ.ജി.എഫ് -ചാപ്റ്റർ 2 ഇഷ്ടപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.അഞ്ചുതവണ ഈ സിനിമ കാണാൻ ശ്രമിച്ചിട്ടും അര മണിക്കൂറിനപ്പുറം കാണാൻ സാധിച്ചിട്ടില്ലെന്ന് ഒരു പ്രശസ്ത സംവിധായകൻ തന്നോട് പറഞ്ഞതായി രാം ഗോപാൽ വർമ പറഞ്ഞു. നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത ഒരു സിനിമ കളക്ഷൻ റെക്കോർഡുകൾ ഭേദിക്കുമ്പോൾ നിങ്ങൾ ആശയക്കുഴപ്പത്തിലാവുകയും എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.ബോളിവുഡ് ഹങ്കാമക്ക് നല്‍കിയ അഭിമുഖത്തിലാണ് രാം ഗോപാല്‍ വര്‍മയുടെ പ്രതികരണങ്ങള്‍.ഹോളിവുഡില്‍ സാധാരണ പറയുന്ന ഒരു കാര്യമുണ്ട്. സിനിമയുടെ കണ്ടന്റിനെ പറ്റി തര്‍ക്കിക്കാം, എന്നാല്‍ സിനിമയുടെ വിജയത്തെ പറ്റി തര്‍ക്കിക്കാനാവില്ല. അതുകൊണ്ട് ഒരു സിനിമ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതിന്റെ വിജയത്തെ അവഗണിക്കാനാവില്ല,’ രാംഗോപാല്‍ വര്‍മ പറഞ്ഞു.എനിക്ക് സിനിമ ഇഷ്ടമായില്ല എന്നല്ല പറയുന്നത്. എനിക്ക് ആ സിനിമയെ വിശേഷിപ്പിക്കാന്‍ ഒരു വാക്ക് കിട്ടുന്നില്ല. വാ പൊളിച്ചിരുന്നാണ് ഞാന്‍ ആ സിനിമ കണ്ടത്, ഇതെന്ത് തേങ്ങയാണ് നടക്കുന്നതെന്ന് ചിന്തിച്ച്,’സിനിമ കാണുന്നതിനിടയിൽ താൻ മയങ്ങി പോയെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു.
ഇതാദ്യമായല്ല രാം ഗോപാൽ വർമ കെ.ജി.എഫിനെ വിമർശിക്കുന്നത്. കെ.ജി.എഫ് 2 ഒരു വലിയ വൃക്ഷം പോലെയാണെന്ന് താൻ കരുതുന്നുവെന്നും അതിന്റെ നിഴലിൽ ഒരു മരവും വളരുന്നില്ല എന്നായിരുന്നു അദ്ദേഹം ആദ്യം ട്വീറ്റ് ചെയ്തത്