വിവാദ ആൾദൈവവും ബലാത്സംഗ കേസ് പ്രതിയുമായ നിത്യാനന്ദ ശ്രീലങ്കയിൽ രാഷ്ട്രീയ അഭയം തേടിയതായി റിപ്പോർട്ട്.ഓഗസ്റ്റ് 7-ന് ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെക്ക് തന്റെ ആരോഗ്യനില വഷളായതായി ചൂണ്ടിക്കാട്ടി കത്ത് എഴുതിയതായിയാണ് റിപ്പോർട്ട്. നിത്യാനന്ദയുടെ ശ്രീകൈലാസത്തിലെ മെഡിക്കൽ ഇൻഫ്രാസ്ട്രക്ചറിന്റെ പരിമിതികളും കത്തിൽ പരാമർശിച്ചിട്ടുണ്ട്.ത്യാനന്ദ ഗുരുതരാവസ്ഥയിലാണെന്നും ചികിത്സ ആവശ്യമാണെന്നും അതിനാല്‍ രാഷ്ട്രീയ അഭയം നല്‍കണമെന്നുമാണ് കത്തിന്‍റെ ഉള്ളടക്കം.അദ്ദേഹത്തെ എയർ ആംബുലൻസ് വഴി എയർലിഫ്റ്റ് ചെയ്യാനും ശ്രീലങ്കയിൽ സുരക്ഷിതമായി വൈദ്യസഹായം നൽകാനും കഴിയുമെന്നും ശ്രീകൈലാസത്തിലെ വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ തന്റെ രാജ്യവുമായി നയതന്ത്ര ബന്ധം ആരംഭിക്കാൻ ശ്രീലങ്കയോട് അഭ്യർത്ഥിച്ചു. ചികിൽസയുടെയും ഉപകരണങ്ങളുടെയും ചെലവ് ശ്രീകൈലാസം വഹിക്കുമെന്നും രാഷ്ട്രീയ അഭയം നൽകിയാൽ ശ്രീലങ്കയിൽ നിക്ഷേപം നടത്തുമെന്നുള്ള നിത്യാനന്ദയുടെ വാഗ്ദാനവും കത്തിൽ പരാമർശിക്കുന്നുണ്ട്.
നിത്യാന്ദയ്ക്കിടെ അടുത്തിടെ പീഡനക്കേസിൽ ബെംഗളൂരു രാമനഗര സെഷൻസ് കോടതി ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. തെന്നിന്ത്യൻ നടിയായ രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ വിവാദ ലൈംഗിക ടേപ്പ് പുറത്തുവിട്ടതിനെ തുടർന്നുള്ള കേസിലാണ് നടപടി.