കുന്ദമംഗലം ടൗണിന്റെ തീരാദുരിതമായ ഗതാഗത കുരുക്ക് ജനശബ്ദം ന്യൂസ്, ഓൺലൈൻ വാർത്തയാക്കിയിരുന്നു.വാർത്തയുടെ അടിസ്ഥാനത്തിൽ ഗതാഗത കുരുക്ക് കുന്ദമംഗലത്ത് സജീവ ചർച്ചയായിരിക്കുകയാണ്.പ്രശ്നപരിഹാരം ജനകീയ പങ്കാളിത്തത്തോടെ മുൻപോട്ട് വെക്കാനും പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കാനും നാറ്റ്പാക്കിനോട് അഭ്യർത്ഥിച്ചുകൊണ്ട് MLA പി ടി എ റഹീം നേരത്തെ കത്ത് അയച്ചിരുന്നു.
നിയമസഭാ കമ്മറ്റിയാണ് നാറ്റ്പാക്കിനെ പഠനം ഏൽപ്പിക്കാൻ തീരുമാനിച്ചത്.
ട്രാഫിക് അഡ്വൈയ്സറി കമ്മറ്റി, സാംസ്‌കാരിക-രാഷ്ട്രീയ സംഘടനകൾ, ഡവലപ്പ്മെന്റ് കമ്മിറ്റി , പൊതുജനം, വിവിധ വകുപ്പുകൾ എന്നിവരിൽ നിന്ന് നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് പഠനം നടത്താൻ നാറ്റ്പാക്കിന്റെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഷമീമിന്റെ നേതൃത്വത്തിൽ ടീം മാസ്റ്റർ പ്പാൻ തയ്യാറാക്കി പ്രവർത്തിക്കും. സൈന്റിസ്റ്റ് എബിൻ സാമിൻ ടീംഅംഗമാണ്
പഠനവുമായി ബന്ധപെട്ട അടിസ്ഥാന പിന്തുണ നൽകാൻ കുന്ദമംഗലം പഞ്ചായത്തിനോട് അധികൃതർ ആവശ്യപ്പെട്ടതായി ഡോ. ഷമീം ജനശബ്ദം ന്യൂസിനോട് പറഞ്ഞു.
കുന്ദമംഗലത്തെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും നാറ്റ്പാക്കിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് നൽകുമെന്നും ട്രാഫിക് അഡ്വൈയ്സറി കമ്മറ്റി ചെയർമാനും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വി അനിൽകുമാർ പറഞ്ഞു