ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വി.കെ.ശശികലയുടെ സ്വത്ത് കണ്ടു കെട്ടി 300 കോടിയുടെ സ്വത്തുക്കളാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. ഷെല്‍ കമ്പനികളുടെ പേരില്‍ പോയസ് ഗാര്‍ഡനില്‍ ഉള്‍പ്പടെ വാങ്ങിയ 65 ആസ്തികളാണ് പൂര്‍ണമായി പിടിച്ചെടുത്തത്.
ജയില്‍ വാസം അനുഭവിക്കുന്ന ശശികലയുടെ മോചനത്തിന് തയ്യാറെടുക്കുന്നസാഹചര്യത്തിലാണ്
ആദായ നികുതി വകുപ്പ് നടപടി.അതേ സമയം ശശികലയുടെ രാഷ്ട്രീയ പ്രവേശനം തടയാനുള്ള നീക്കമെന്നും കോടതിയെ സമീപിക്കുമെന്നും മന്നാര്‍ഗുഡി കുടുംബം വ്യക്തമാക്കി.

