അറ്റക്കുറ്റണി നടത്തിയാല്‍ പാലത്തിന് ആയുസ് കുറവായിരിക്കുമെന്ന് കാണിച്ച് പാലാരിവട്ടം പാലം പുതുക്കിപ്പണിയാന്‍ അനുമതി തേടി കേരളം സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. തകര്‍ന്ന പാലം അറ്റക്കുറ്റ പണി നടത്തിയാല്‍ 20 വര്‍ഷമേ ആയുസ്സുണ്ടാക്കൂ, എന്നാല്‍ പുതിക്കി പണിതാല്‍ 100 വര്‍ഷം വരെ പാലം നിലനില്‍ക്കുമെന്ന് കാട്ടിയാണ് നിലവിലെ ഉത്തരവില്‍ ഭേദഗതി വരുത്താന്‍ കേരളം ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ അപേക്ഷ നാളെ സുപ്രീം കോടതി പരിഗണിക്കും.
പാലാരിവട്ടം പാലം കേസ് വേഗത്തില്‍ പരിഗണിച്ച് തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നേരത്തേ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തിയത്.

