ബംഗളൂരു ലഹരിമരുന്നു കേസില്‍ അന്വേഷണം മലയാള സിനിമ മേഖലയിലേക്കും. നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ കൊച്ചി യൂണിറ്റും അന്വേഷണം നടത്തും. പ്രതി മുഹമ്മദ് അനൂപിന്റെ മലയാള സിനിമ ബന്ധങ്ങള്‍ അന്വേഷിക്കും. സിനിമാ മേഖലയിലെ ഇടപാടുകാരെ കുറിച്ചാണ് അന്വേഷിക്കുക.
മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. അനൂപിനു ലഹരിമരുന്ന് ഇടപാടുണ്ടായിരുന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ വിശദാംശങ്ങള്‍ എന്‍സിബി ബംഗളൂരു യൂണിറ്റ് ശേഖരിച്ചിരുന്നു. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അനൂപിനെയും ഒപ്പം അറസ്റ്റിലായ റിജേഷ് രവീന്ദ്രനെയും കൂടുതല്‍ ചോദ്യം ചെയ്യും.