പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ട്വിറ്റര്‍.
രാജ്യാന്തര തലത്തില്‍ നടന്ന ഹാക്കിംഗുകളുടെ തുടര്‍ച്ചയാണെന്ന് ഇത് എന്നാണ് പ്രാഥമിക നിരീക്ഷണം. ബാരാക്ക് ഒബാമ, എലോണ്‍ മസ്ക്ക് തുടങ്ങിയവരുടെ ട്വിറ്റ് ഹാക്ക് ചെയ്ത സംഘങ്ങള്‍ തന്നയാണ് ഇതിന് പിന്നിലെന്നും വിലയിരുത്തലുണ്ട്. ഹാക്കിംഗിലൂടെ സാമ്പത്തിക ലാഭം ഉണ്ടാക്കുക ആണ് ലക്ഷ്യമെന്നും വിവരം. വെരിഫൈഡ് ആയ ഈ അക്കൗണ്ടില്‍ 25 ലക്ഷം ആളുകള്‍ അദ്ദേഹത്തെ ഫോളോ ചെയ്യുന്നുണ്ട്. വേറെ അക്കൗണ്ടുകളൊന്നും ഹാക്ക് ചെയ്യപ്പെട്ടില്ലെന്ന് ട്വിറ്റര്‍ വക്താവ് വ്യക്തമാക്കി.
മോദിയുടെ വെബ്സെറ്റുമായി ബന്ധപ്പെടുത്തിയിരുന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. ബിറ്റ് കോയിന് വഴി പ്രധാനമന്ത്രിയുടെ കൊവിഡിനുള്ള ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് ഹാക്കര്‍മാര്‍ അക്കൗണ്ടില്‍ കുറിച്ചത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള നടപടികള്‍ എടുത്തെന്നും അക്കൗണ്ട് നിയന്ത്രണം പിന്‍വലിച്ചെന്നും ട്വിറ്റര്‍ അറിയിച്ചു.