Trending

 ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിച്ച് കേന്ദ്ര സർക്കാർ

ഇന്ത്യയിൽ ലാപ്‌ടോപ്പുകൾ, ടാബ്‌ലറ്റുകൾ, കംപ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിച്ച് കേന്ദ്ര സർക്കാർ. വാണിജ്യ വ്യാവസായ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. മേക്ക് ഇൻ ഇന്ത്യ’ പദ്ധതി പ്രോത്സാഹിപ്പിക്കാനാണ് തീരുമാനമെന്നാണ് സൂചന. HSN 8741-ന് കീഴിൽ വരുന്ന അൾട്രാ സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകളുടെയും സെർവറുകളുടെയും ഇറക്കുമതിയും കേന്ദ്രം നിയന്ത്രിച്ചിട്ടുണ്ട്. ‘

ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, കംപ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി അടിയന്തര പ്രാബല്യത്തോടെ കേന്ദ്ര സർക്കാർ നിരോധിച്ചതായി ഓഗസ്റ്റ് മൂന്നിന് വാണിജ്യ മന്ത്രാലയം വിജ്ഞാപനത്തിൽ അറിയിച്ചു. HSN 8741-ന് കീഴിൽ വരുന്ന ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഓൾ-ഇൻ-വൺ പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, അൾട്രാ സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകൾ, സെർവറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിക്കും. സാധുതയുള്ള ലൈസൻസിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇനി ഇറക്കുമതി അനുവദിക്കൂ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!