ജന ഗണ മനയുടെ റിലീസിന് ശേഷം എസ്.ഡി.പി.ഐ, ഫ്രറ്റേണിറ്റി നേതാക്കള്‍ പരിപാടികളിലേക്ക് വിളിച്ചിട്ട് പോകാതത്തിന്റെ കാരണം വ്യക്തമാക്കി തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. സംബന്ധിച്ചിടത്തോളം അവര്‍ക്ക് ആവശ്യമായിരുന്നത് തന്റെ പേരിന് അറ്റത്തുള്ള മുഹമ്മദിനെ ആയിരുന്നുവെന്നാണ് ഷാരിസ് പറഞ്ഞത്.
രണ്ട് പ്രസ്ഥാനത്തോടും എന്തുകൊണ്ട് ചിത്രത്തിന്റെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിയെ വിളിക്കുന്നില്ലെന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ആവശ്യം നിങ്ങളെയാണ് എന്നായിരുന്നു മറുപടി എന്നും ഷാരിസ് വ്യക്തമാക്കി. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വേരില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ഷാരിസിന്റെ മറുപടി.എന്നാൽ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദിന്റെ പരാമര്‍ശം തെറ്റെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. എസ്ഡിപിഐയുടെ പേര് തിരക്കഥാകൃത്ത് അനാവശ്യമായി വലിച്ചിഴക്കുകയാണ് ഉണ്ടായത്. എസ്ഡിപിഐക്ക് ഒരു ഫിലിം ക്ലബ്ബ് ഇല്ല എന്നിരിക്കെയാണ് ഫിലിം ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിച്ചുവെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നത്. സിനിമ എടുത്തതിന്റെ പ്രതിസന്ധി ലഘൂകരിക്കാനോ, അവാര്‍ഡ് നല്‍കുന്നവരെ പ്രീതിപ്പെടുത്താനോ ആണ് ഈ പരാമര്‍ശമെന്ന് സംശയിക്കുന്നുവെന്നും അബ്ദുല്‍ ജബ്ബാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
എസ്ഡിപിഐയുടെ ഏതെങ്കിലും നേതാവ് അദ്ദേഹത്തെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും അബ്ദുല്‍ ജബ്ബാര്‍ കൂട്ടിച്ചേർത്തു. കുറഞ്ഞത് അദ്ദേഹത്തെ ബന്ധപ്പെട്ടയാളുടെ ഫോണ്‍ നമ്പറെങ്കിലും വെളിപ്പെടുത്താന്‍ തയ്യാറാകണം. കളവുകള്‍ പറഞ്ഞ് മറുപക്ഷത്തിന്റെ കൈയ്യടി വാങ്ങുന്നത് സത്യസന്ധനായ കലാകാരന് ചേര്‍ന്നതല്ലെന്നും എസ്ഡിപിഐ നേതാവ് വിമര്‍ശിച്ചു.
‘ജന ഗണ മന റിലീസ് ചെയ്തതിന് ശേഷം എസ്.ഡി.പി.ഐ അവരുടെ പരിപാടിയിലേക്ക് വിളിച്ചു, ഞാന്‍ വരില്ലെന്ന് പറഞ്ഞു. അവര്‍ക്ക് വേണ്ടത് എന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദിനെയായിരുന്നു.
അത് കഴിഞ്ഞ് ഫ്രറ്റേണിറ്റിയുടെ നേതാവ് അവരുടെ ഇസ്‌ലാമോഫോബിയ സമ്മേളനത്തിലേക്ക് വിളിച്ചു, ഞാന്‍ ചോദിച്ചു, എനിക്കെന്ത് ഇസ്‌ലാമോഫോബിയയെന്ന്.’, ഷാരിസ് പറയുന്നു.
എം.എസ്.എഫിന്റെ പരിപാടിക്ക് പോയിട്ട് അവാര്‍ഡ്
നിഷേധിക്കുന്നുവെങ്കില്‍ ആ നഷ്ടമാണ് എനിക്ക് ഏറ്റവും ലഭിക്കുന്ന ഏറ്റവും വലിയ അവാര്‍ഡെന്നും ഷാരിസ് വേദിയിൽ പറഞ്ഞിരുന്നു