National News

അദാനി എയര്‍പോര്‍ട്ട് എന്ന ബോര്‍ഡ് തകര്‍ത്തതില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് ശിവസേന

മുംബൈയില്‍ എയര്‍പോര്‍ട്ടിന് സമീപത്ത് അദാനി എയര്‍പോര്‍ട്ടെന്ന് എഴുതിയ അടയാള ബോര്‍ഡ് തകര്‍ത്തത് ശിവസേന പ്രവര്‍ത്തകരാണെന്ന വാര്‍ത്ത നിഷേധിച്ച് ശിവസേന. കഴിഞ്ഞ ദിവസമായിരുന്നു അദാനി എയര്‍പോര്‍ട്ടെന്ന ബോര്‍ഡ് ശിവസേന പ്രവര്‍ത്തകര്‍ തകര്‍ത്തത്. ശിവസേന എം പി അരവിന്ദ് സാവന്ദാണ് ബോര്‍ഡ് തകര്‍ത്തതില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന വാദവുമായി രംഗത്തെത്തിയത്.

Shiv Sena workers vandalise Adani Airport signboard in Mumbai | Deccan  Herald

എയര്‍പോര്‍ട്ടിന്റെ പേര് ഛത്രപതി ശിവാജി എയര്‍പോര്‍ട്ട് എന്നാണ്. അതിന് പകരം അവര്‍ അദാനി എയര്‍പോര്‍ട്ടെന്ന് എഴുതി. ഇതേ തുടര്‍ന്ന് രണ്ടോ മൂന്നോപേര്‍ നിയമവിരുദ്ധമായി ബോര്‍ഡ് നശിപ്പിച്ചെന്നുമാണ് അരവിന്ദ് സാവന്ദ് സംഭവം സംബന്ധിച്ച് അഭിപ്രായപ്പെട്ടത്. ശിവസേന പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസമായിരുന്നു അദാനി എയര്‍പോര്‍ട്ടെന്ന് എഴുതിയ അടയാള ബോര്‍ഡ് തകര്‍ത്തത്.

Shiv Sena men yank off new Adani hoarding at Mumbai Airport

അതേ സമയം, ശിവസേന നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്ക് അദാനി എയര്‍പോര്‍ട്ടെന്ന് നാമകരണം ചെയ്യുന്നത് സഹിക്കാന്‍ കഴിയാത്തതാണെന്ന് അഭിപ്രായപ്പെട്ടു. ഛത്രപതി ശിവാജി എയര്‍പോര്‍ട്ടെന്നതിന് പകരം അദാനി എയര്‍പോര്‍ട്ടെന്ന് പേര് മാറ്റുന്നത് ആര്‍ക്കും തന്നെ സഹിക്കാനാവില്ലെന്നും അത് ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും നവാബ് മാലിക്ക് ചൂണ്ടിക്കാണിച്ചു. കൂടുതല്‍ പ്രതിസന്ധി ഭാവിയില്‍ ഉണ്ടാകാതിരിക്കാനാണ് ബോര്‍ഡ് തകര്‍ത്തതെന്നാണ് മാലിക്കിന്റെ വിശദീകരണം. അതിനിടെ ഛത്രപതി ശിവജി എയര്‍പോര്‍ട്ട് എന്ന പേരിന് മാറ്റമില്ലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

Adani Airport News: Shiv Sena workers damage 'Adani Airport' signboard |  Mumbai News - Times of India
Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!