ഫൈബർ, ആന്റി ഓക്സിഡന്റുകൾക്ക് പുറമെ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ള ഈന്തപ്പഴം ആരോഗ്യത്തിന് ഏറെ ഗുണകരമായ ഡ്രൈ ഫ്രൂട്സിൽ ഒന്നാണ് .
ഈന്തപ്പഴം എപ്പോൾ കഴിക്കണം?
രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഉത്തമം. ഹീമോഗ്ലോബിൻ അളവ് കുറവാണെന്നുണ്ടെങ്കിൽ ഉച്ച ഭക്ഷണത്തിന് ശേഷം കഴിക്കാവുന്നതാണ്. കുട്ടികൾക്ക് ഭക്ഷണത്തിന്റെ ഇടവേളകളിൽ ഈന്തപ്പഴം കൊടുക്കുന്നത് നല്ലതാണ്.
ദിനേന ഈന്തപ്പഴം കഴിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയെന്ന് അറിയാം,
- ഹീമോഗ്ലോബിന്റെ നില മെച്ചപ്പെടുത്തുന്നതിനൊപ്പം ശരീരത്തിന്റെ ഊർജക്ഷമത വർദ്ധിപ്പിക്കും
അണുബാധകളോടും അലർജിയോടും പോരാടും - മലബന്ധത്തിൽ നിന്നും അസിഡിറ്റിയിൽ നിന്നും മോചനം
- ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കും
- രക്തസമ്മർദമുള്ളവർ ഈന്തപ്പഴം പതിവാക്കുന്നത് ബി.പി. നിയന്ത്രിച്ചു നിർത്താൻ സഹായിക്കും
ഈന്തപ്പഴത്തിൽ ഫൈബർ, പൊട്ടാസ്യം, അയൺ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഗ്ലൈസെമിക് ഇൻഡെക്സ് (ജിഐ) കുറവായതിനാൽ പ്രമേയരോഗികൾക്കും കഴിക്കാവുന്ന ഒന്നാണ് ഈന്തപ്പഴമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന സസ്യ രാസവസ്തുക്കൾ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗസാധ്യത കുറക്കാനും സഹായിക്കുന്നതാണ്.