തുടര്‍ച്ചയായ പതിനേഴാം ദിവസവും പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു. മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 107.83 രൂപയും ഡീസല്‍ ലിറ്ററിന് 97.45 രൂപയുമാണ്. നിലവില്‍, നാല് മെട്രോ നഗരങ്ങളില്‍, പെട്രോള്‍, ഡീസല്‍ വിലകള്‍ നോക്കിയാല്‍ മുംബൈയിലേത് ഏറ്റവും ഉയര്‍ന്നതാണെന്ന് വിലയിരുത്തപ്പെടുന്നു. മൂല്യവര്‍ദ്ധിത നികുതി കാരണം സംസ്ഥാനങ്ങളിലുടനീളം ഇന്ധന നിരക്കുകള്‍ വ്യത്യാസപ്പെടുന്നു.
ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികള്‍ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും രൂപ-ഡോളര്‍ വിനിമയ നിരക്കും കണക്കിലെടുത്ത് ദിവസേന ഇന്ധന നിരക്കുകള്‍ പുതുക്കുന്നു. പെട്രോള്‍, ഡീസല്‍ വിലകളിലെ മാറ്റങ്ങള്‍ എല്ലാ ദിവസവും രാവിലെ ആറ് മുതല്‍ പ്രാബല്യത്തില്‍ വരും.
ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോക്താവായ ചൈനയില്‍ കഴിഞ്ഞ 17 മാസത്തിനിടയില്‍ ഫാക്ടറി പ്രവര്‍ത്തനം ഏറ്റവും മന്ദഗതിയില്‍ വളരുന്നതായി ഒരു സര്‍വേ കാണിച്ചതിനെത്തുടര്‍ന്ന് ചൈനയുടെ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കയില്‍ ആഗോളതലത്തില്‍ തിങ്കളാഴ്ച എണ്ണ വില കുറയുകയുണ്ടായി.
മെയ് 4 മുതല്‍ പശ്ചിമബംഗാള്‍, കേരളം, അസം, തമിഴ്നാട്, പുതുച്ചേരി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ഇന്ധനവില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അവസാനമായി സംഭവിച്ച വിലമാറ്റം ജൂലൈ 17നാണ്, അതിനുശേഷം നിരക്കുകളില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. എന്നിരുന്നാലും, ഇത് ഇപ്പോഴും രാജ്യത്തുടനീളമുള്ള ഇന്ധനനിരക്കിനെ എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്തുന്നു.
അവസാന വിലവര്‍ദ്ധനവ് അനുസരിച്ച് പെട്രോളിന് 26 മുതല്‍ 34 പൈസ വരെ വര്‍ധനയുണ്ടായി. ഡീസല്‍ നിരക്കില്‍ 15 മുതല്‍ 37 പൈസ വരെയും. ഡീസല്‍ വില ലിറ്ററിന് 100 രൂപയുടെ പരിധിയിലാണെങ്കിലും കഴിഞ്ഞ ഒന്‍പത് ദിവസമായി ഇത് മുന്നോട്ടു കുതിക്കാതെ നിലനില്‍ക്കുന്നുണ്ട്.
പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം ജൂലൈ 19 ന് പാര്‍ലമെന്റിന് സമര്‍പ്പിച്ച കണക്കനുസരിച്ച് രാജസ്ഥാന്‍, തെലങ്കാന, മധ്യപ്രദേശ്, ഒഡീഷ എന്നിവയാണ് വാറ്റ് ഏറ്റവും കൂടുതല്‍ ഈടാക്കുന്ന സംസ്ഥാനങ്ങള്‍.
കേരളത്തില്‍ ജില്ല തിരിച്ചുള്ള പെട്രോള്‍ വിലവിവര പട്ടിക ചുവടെ. ബ്രാക്കറ്റില്‍ പഴയ വില:
ആലപ്പുഴ: 102.47 ( 102.71)
എറണാകുളം: 102.04 ( 102.27)
ഇടുക്കി: 103.05 ( 103.28)
കണ്ണൂര്‍: 102.20 ( 102.44)
കാസര്‍ഗോഡ്: 103.12 ( 102.64)
കൊല്ലം: 103.38 ( 103.38)
കോട്ടയം: 102.47 ( 102.31)
കോഴിക്കോട്: 102.24 ( 102.52)
മലപ്പുറം: 102.81 ( 102.81)
പാലക്കാട്: 102.89 ( 103.23)
പത്തനംതിട്ട: 102.66 ( 102.85)
തൃശൂര്‍: 102.28 ( 102.18)
തിരുവനന്തപുരം: 103.90 ( 103.72)
വയനാട്: 103.30 ( 103.30)