ആലുവയില്‍ മരിച്ച കുഞ്ഞിന്റെ വയറ്റില്‍ രണ്ട് നാണയങ്ങള്‍ ഉണ്ടായിരുന്നതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. ഒരു രൂപയ്ക്ക് പുറമേ 50 പൈസയായിരുന്നു കുഞ്ഞിന്റെ വയറ്റില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ നാണയം വിഴുങ്ങിയതാണ് മരണകാരണമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. ആന്തരികാവയവത്തിന്റെ പരിശോധനാഫലം വന്ന ശേഷം മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു. ഇതിനായി ആന്തരികാവയവങ്ങള്‍ കാക്കനാട് ലാബിലേക്ക് കൈമാറി. രണ്ട് ദിവസത്തിനകം പരിശോധനാഫലം ലഭിക്കുമെന്നും പൊലീസ് വ്യക്തമാക്കി.