ഒക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി വികസിപ്പിക്കുന്ന കൊവിഡ് വാക്സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണം മനുഷ്യരില്‍ നടത്താന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് അനുമതി നല്‍കി ഡി.സി.ജി.ഐ( ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ).
രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ഡാറ്റാ സേഫ്റ്റി മോണിറ്ററിംഗ് ബോര്‍ഡ് വിലയിരുത്തിയ സുരക്ഷാ വിവരങ്ങള്‍ സെന്‍ട്രല്‍ ഡ്രഗ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന് നല്‍കേണ്ടതുണ്ട്,’ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നാലാഴ്ചകളുടെ ഇടവേളയിലായി രണ്ട് ഡോസുകളായിരിക്കും പരീക്ഷണത്തിന് തയ്യാറാവുന്നവര്‍ക്ക് നല്‍കുക. ആദ്യത്തെ ഡോസ് നല്‍കി കഴിഞ്ഞാല്‍ 29ാമത്തെ ദിവസമായിരിക്കും രണ്ടാമത്തെ ഡോസ് നല്‍കുക. കൃത്യമായ ഇടവേളകളില്‍ ഇവരുടെ പ്രതിരോധ ശേഷി പരിശോധിക്കുകയും ചെയ്യും.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1,600ഓളം പേരാണ് പരീക്ഷണത്തിന് തയ്യാറെടുക്കുന്നത്. എയിംസ് ദല്‍ഹി, പൂനെയിലെ ബി.ജെ മെഡിക്കല്‍ കോളെജ്, രാജേന്ദ്ര മെമോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പറ്റ്ന തുടങ്ങി തെരഞ്ഞെടുത്ത 17 സ്ഥലങ്ങളില്‍ നിന്നാണ് ആളുകള്‍ പങ്കെടുക്കുക.