News

വിദേശത്ത് നിന്നും വരുന്നവരുടെ ക്വാറന്റീനില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

കോവിഡ് പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് വരുന്നവരുടെ ക്വാറന്റീനില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 8 മുതല്‍ വിദേശ രാജ്യത്ത് നിന്നും വരുന്നവര്‍ക്ക് കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ഉണ്ടെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റീന്റെ ആവശ്യമില്ല.

ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഗര്‍ഭം, അടുത്ത ബന്ധുവിന്റെ മരണം, രോഗം, പത്ത് വയസില്‍ താഴെയുള്ള മക്കള്‍ക്കായി നാട്ടിലേക്ക് വരിക പോലുള്ള
അടിയന്തര ആവശ്യങ്ങള്‍ക്കായി വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍- ഏഴ് ദിവസത്തെ ഹോം ക്വാറന്റീന്‍ എന്നതിന് പകരം 14 ദിവസത്തെ ഹോം ക്വാറന്റീന് ആവശ്യപ്പെടാം.

ക്വാറന്റീന്‍ മാനദണ്ഡങ്ങളില്‍ ഇളവ് വേണമെങ്കില്‍ www.newdelhiairport.in എന്ന പോര്‍ട്ടലില്‍ 72 മണിക്കൂര്‍ മുമ്പ് അപേക്ഷിക്കണം. സര്‍ക്കാരിന്റെ തീരുമാനം അന്തിമമായിരിക്കും. ഓഗസ്റ്റ് 8 രാത്രി 12.01 മണി മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!