National News

മറുകണ്ടം ചാടിയ 9 എംഎല്‍എമാരെ അയോഗ്യരാക്കണം: ശരദ് പവാർ

മുംബൈ: മഹാരാഷ്ട്രയിൽ എൻസിപിയെ നെടുകെ പിളർത്തി ബിജെപി സർക്കാരിൽ ചേർന്ന അജിത് പവാറിന്റെ വിമത നീക്കം തടയാൻ നടപടികളുമായി ശരദ് പവാർ വിഭാഗം. അജിത് പവാർ ഉൾപ്പെടെ സത്യപ്രതിജ്ഞ ചെയ്ത 9 എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ രാഹുൽ നർവേകർക്കു പാർട്ടി പരാതി നൽകി.

എല്ലാ ജില്ലകളിലെയും അണികൾ പാർട്ടി മേധാവി ശരദ് പവാറിനൊപ്പമുണ്ടെന്ന് അവകാശപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെയും എൻസിപി സമീപിച്ചിട്ടുണ്ട്. രാവിലെ സത്താറയിലെ കരാടിൽ വൈ.ബി.ചവാൻ സ്മാരക മന്ദിരത്തിൽ നടക്കുന്ന പൊതുയോഗത്തിന് ശേഷം ശരദ് പവാർ നേതാക്കളെ കാണും. പാർട്ടിയുടെ പേരും ചിഹ്നവും നിലനിർത്തുക എന്നതാകും പവാറിന് മുന്നിലുളള വെല്ലുവിളി. വിമതപക്ഷത്തെ അധികം കടന്നാക്രമിക്കാതെ കരുതലോടെയായിരുന്നു സുപ്രിയ സുളെ ഉൾപ്പെടെയുള്ള നേതാക്കളുടെ പ്രതികരണം.

തിരിച്ചുവരാൻ സാധ്യതയുള്ളവരെ ഉന്നമിട്ടാണ് ഈ നീക്കമെന്നാണു സൂചന. 53ൽ നാൽപ്പതിലധികം എംഎൽഎമാർ തങ്ങള്‍ക്കൊപ്പമാണെന്നാണ്‌ അജിത് പവാറിന്റെ അവകാശവാദം. സഖ്യവുമായി ആലോചിക്കാതെ ഏകപക്ഷീയമായി ജിതേന്ദ്ര ആവാഡിനെ പുതിയ പ്രതിപക്ഷ നേതാവായി നിശ്ചയിച്ചതിൽ കോൺഗ്രസിൽ നീരസമുണ്ട്. എൻസിപി പിളർന്നതോടെ 45 സീറ്റുള്ള കോൺഗ്രസാണ് ഏറ്റവും വലിയ പ്രതിപക്ഷകക്ഷി. വൻ രാഷ്ട്രീയ അട്ടിമറിയിലൂടെയാണ് അജിത് പവാർ മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രിയായത്. ഛഗൻ ഭുജ്ബൽ ഉൾപ്പെടെ 8 പേരും അജിത്തിനൊപ്പം ഷിൻഡെ–ഫഡ്നാവിസ് സർക്കാരിൽ മന്ത്രിമാരായി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!