Local News

സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് ഇനി ‘ഉദ്യം’ രജിസ്‌ട്രേഷൻ വേണം

എസ്.എസ്.ഐ രജിസ്‌ട്രേഷനും എന്റർപ്രൈണർ മെമ്മോറാണ്ടവും ഉദ്യോഗ് ആധാറും കടന്ന് ചെറുകിട വ്യവസായ മേഖല ‘ഉദ്യം’ (Udyam) രജിസ്‌ഷ്രേനിലേക്ക്.ജൂലായ് ഒന്നു മുതൽ ഉദ്യം രജിസ്‌ട്രേഷനാണ് സൂക്ഷമ ചെറുകിട, ഇടത്തരം സംരംഭങ്ങൾ എടുക്കേണ്ടി വരിക.ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സൂക്ഷമ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയം പുറപ്പെടുവിച്ചു. ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ നിർവചനത്തിലെ ഭേദഗതികളും അംഗീകരിച്ചിട്ടുണ്ട്.സൂക്ഷ്മ സംരംഭം എന്നാൽ പ്ലാന്റിലും മെഷിനറിയിലും ഉപകരണങ്ങളിലും ഉള്ള നിക്ഷേപം ഒരു കോടി രൂപ അധികരിക്കാതെയും വാർഷിക വിറ്റുവരവ് അഞ്ചുകോടി അധികരിക്കാതെയും ഉള്ളവയായിരിക്കണം.ചെറുകിട സംരംഭം എന്നാൽ പ്ലാന്റ്, മെഷിനറി ഉപകരണങ്ങൾ എന്നിവയിലെ നിക്ഷേപം 10 കോടിയിൽ അധികരിക്കാതെയും വിറ്റുവരവ് 50 കോടിയിൽ അധികരിക്കാതെയും ഉള്ളവയാണ്.ഇടത്തരം സംരംഭം എന്നാൽ പ്ലാന്റ്, മെഷിനറി, ഉപകരണങ്ങൾ എന്നിവയിലെ നിക്ഷേപം 50 കോടിയിൽ അധികരിക്കാതെയും വിറ്റുവരവ് 250 കോടിയിൽ അധികരിക്കാതെയും ഉള്ളവയാണ്.ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തി ഓൺലൈൻ ഉദ്യം രജിസ്‌ട്രേഷൻ പോർട്ടലിൽ (www.udyamregistration.gov.in) കയറി സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ അടിസ്ഥാനത്തിൽ അപേക്ഷ സമർപ്പിക്കാം. മറ്റ് രേഖകൾ അപ്‌ലോഡ് ചെയ്യേണ്ട. ആധാർ നമ്പർ മാത്രം മതിയാകും.ഉദ്യം രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയാൽ ഉദ്യം രജിസ്‌ട്രേഷൻ നമ്പരും അതിനെ തുടർന്ന് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ലഭിക്കും. പോർട്ടലിൽ കാണുന്ന രജിസ്‌ട്രേഷൻ ഫോമിൽ സൗജന്യമായി അപേക്ഷ സമർപ്പിക്കാം.ഒരേ സംരംഭം ഒന്നിൽ കൂടുതൽ രജിസ്‌ട്രേഷൻ എടുക്കാൻ പാടില്ല. നിർമ്മാണവും സേവനവും മറ്റ് അധിക പ്രവൃത്തികളും ഒന്നിൽത്തന്നെ ഉൾപ്പെടുത്താം.നിലവിൽ ഇ.എം.2., ഉദേ്യാഗ് ആധാർ എന്നിവ എടുത്തിരിക്കുന്നവർ പുതിയ രജിസ്‌ട്രേഷൻ നിർബന്ധമായും എടുക്കണം. എന്നാൽ അവരുടെ നിലവിലുള്ള രജിസ്‌ട്രേഷന്റെ കാലാവധി 2021 മാർച്ച് 31 വരെ ഉണ്ടായിരിക്കും.മറ്റ് ഏതൊരു സ്ഥാപനവുമായോ, എം.എസ്.എം.ഇ മന്ത്രാലയവുമായോ രജിസ്‌ട്രേഷൻ ഉണ്ടെങ്കിലും ഉദ്യം രജിസ്‌ട്രേഷൻ എടുക്കണം. ഉദ്യം രജിസ്‌ട്രേഷൻ പുതുതായി എടുക്കുന്നതും നിലവിലുള്ളവർ എടുക്കുന്നതും പുതിയ നിർവചനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.സംയുക്ത മാനദണ്ഡത്തിൽ ഏതെങ്കിലും ഒരിനം വ്യത്യാസപ്പെട്ടാൽ അതനുസരിച്ച് കാറ്റഗറിയും മാറും. എന്നിരുന്നാലും സ്ഥാപനത്തിന് ഉയർന്ന കാറ്റഗറിയിലേക്ക് മാത്രമേ മാറാൻ കഴിയൂ. താഴ്ന്ന കാറ്റഗറിയിലേക്ക് പറ്റില്ല.കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളെ സംബന്ധിച്ച് അതിന്റെ മൂല്യം ഒഴിവാക്കിക്കൊണ്ടു മാത്രമേ വിറ്റുവരവ് കണക്കാക്കുകയുള്ളൂ എന്നും നോട്ടിഫിക്കേഷനിൽ പറയുന്നു. എം.എസ്.എം.ഇ. ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, ജില്ലാ വ്യവസായ കേന്ദ്രങ്ങൾ എന്നീ സ്ഥാപനങ്ങൾ രജിസ്‌ട്രേഷൻ നടപടികൾ സുഗമമാക്കുന്നതിനു വേണ്ട ഏകജാലക സംവിധാനമായി പ്രവർത്തിക്കുകയും ചെയ്യും.രജിസ്‌ട്രേഷൻ സൗജന്യമാണ്. ചെലവുകളോ ഫീസുകളോ ആർക്കും നൽകേണ്ട. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ രജിസ്‌ട്രേഷൻ കേന്ദ്ര സർക്കാരിന്റെ ഔദേ്യാഗിക വെബ്‌സൈറ്റായ www.udyamregistration.gov.in ചെയ്യാമെന്ന് വ്യവസായ -വാണിജ്യ ഡയറക്ടറേറ്റ് അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!