
തിരുവനന്തപുരം: സ്കൂളിലും പരിസരത്തും പാമ്പിനെ കണ്ടാൽ ഇനി പേടിക്കേണ്ട. സംസ്ഥാനത്തെ വനം വകുപ്പിന്റെ സർപ്പ വോളണ്ടിയർമാർ ഉടൻ സ്ഥലത്തെത്തും. പ്രവേശനോത്സവത്തോടനുബന്ധിച്ചാണ് സംസ്ഥാനത്തെ ഉരഗ പരിശോധന ആരംഭിച്ചത്. കഴിഞ്ഞ ആഴ്ച ആരംഭിച്ച പരിശോധന ഈ ആഴ്ചയിലും തുടരും.
സ്കൂൾ അധികൃതർ അല്ലെങ്കിൽ പിടിഎ ഭാരവാഹികൾ അറിയിക്കുന്നത് പ്രകാരമാണ് വോളണ്ടിയർമാർ പരിശോധനയ്ക്കായി എത്തുന്നത്. സ്കൂളുകളിലും പരിസരങ്ങളിലും വിഷപ്പാമ്പുകളുടെ സാന്നിദ്ധ്യം ഒഴിവാക്കി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സുരക്ഷയ്ക്കായി വനം വകുപ്പ് നൽകുന്ന സുപ്രധാന സേവനമാണിതെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.ഓരോ ജില്ലയിലെയും സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റൻഡ് ഫോറസ്റ്റ് കൺസർവേറ്റർമാർക്ക് പരിശോധനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ നിർദേശവും നൽകി. സഹായം ആവശ്യമുള്ള സ്കൂളുകൾക്ക് അതത് ജില്ലയിലെ സാമൂഹിക വനവൽക്കരണ വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്. സഹായങ്ങൾക്കും അന്വേഷണങ്ങൾക്കും വനംവകുപ്പിന്റെ ടോൾ ഫ്രീം നമ്പറിൽ വിളിക്കാം. ഫോൺ – 1800 425 4733.
തിരുവനന്തപുരം : 9447979135,
കോട്ടയം : 9447979133ഇടുക്കി : 9447979142എറണാകുളം : 9447979141തൃശ്ശൂർ: 9447979144പാലക്കാട് : 9447979143കോഴിക്കോട് : 9447979153മലപ്പുറം : 9447979154വയനാട് : 9447979155കണ്ണൂർ : 9447979151കാസർഗോഡ് : 9447979152

