Trending

സിക്കിം മണ്ണിടിച്ചിൽ; കാണാതായ 6 സൈനികർക്കായുള്ള തിരച്ചിൽ തുടരും

കനത്ത മഴയെത്തുടർന്ന് സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ആറു സൈനികർക്കായുള്ള തിരച്ചിൽ തുടരും. അപകടത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടിരുന്നു. പരിക്കുകളോടെ നാലു പേരെ രക്ഷപ്പെടുത്തി. വടക്കൻ സിക്കിമിലെ ഛാത്തനിലെ സൈനിക ക്യാമ്പിൽ ഞായറാഴ്ചയാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

ലഖ്‌വീന്ദർ സിംഗ്, മുനീഷ് താക്കൂർ, അഭിഷേക് ലഖാദ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന് ആവശ്യമായതെല്ലാം ചെയ്ത് കൊടുക്കുമെന്നും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നു സേന അറിയിച്ചു.

ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലുണ്ടാകുന്നത്. വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്ന വിനോദ സഞ്ചാരികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. വടക്കൻ സിക്കിമിലെ ലാച്ചുങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികളുടെ ആദ്യ ബാച്ചിനെ സുരക്ഷിതമായി ഒഴിപ്പിച്ചു. 1678 വിനോദ സഞ്ചാരികളുമായി ഫിഡാങിലേക്ക തിരിച്ച വാഹനവ്യൂഹവും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!