Trending

മദ്യപിച്ച് ബഹളമുണ്ടാക്കിയ കാപ്പാ കേസ് പ്രതിയായ മകനെ വെട്ടി കൊലപ്പെടുത്തിയ പിതാവ് പിടിയിൽ

പാലക്കാട്: മദ്യപിച്ച് ബഹളമുണ്ടാക്കിയ കാപ്പാ കേസ് പ്രതിയായ മകനെ വെട്ടി കൊലപ്പെടുത്തിയ പിതാവ് പിടിയിൽ പിന്നാലെ ഒളിവിൽപ്പോയ പ്രതിയെ പിടികൂടി. കൊടുന്തിരപ്പുള്ളി സ്വദേശി സിജിലിനെ കൊലപ്പെടുത്തിയ കേസിൽ അച്ഛന്‍ ശിവന്‍ ആണ് പിടിയിലായിരിക്കുന്നത്. അണ്ടലംക്കാട് സ്വദേശി ശിവനെ പാലക്കാട് ടൗൺ നോർത്ത് പൊലീസാണ് പിടികൂടിയത്.

മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛന്‍ കൊലപ്പെടുത്തുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ സിജിലിനെതിരെ പൊലീസ് കാപ്പാ ചട്ടം ചുമത്തിയിരുന്നു. കൊടുന്തിരപ്പുള്ളിയിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ഇന്നലെ വൈകുന്നേരം നാല് മണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ സിജില്‍ ബഹളമുണ്ടാക്കി എന്നാണ് പൊലീസ് പറയുന്നത്. 8.30 ഓടെ അച്ഛനുമായി വാക്കേറ്റമുണ്ടാവുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.സംഘര്‍ഷത്തിനൊടുവില്‍ അച്ഛന്‍ സിജിലിനെ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സിജിലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ ജീവന്‍ രക്ഷിക്കാനായില്ല. പിന്നാലെ ശിവന്‍ ഒളിവിൽപ്പോവുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!