എക്‌സിറ്റ് പോൾ ഫലം പുറത്ത് വന്നതോടെ ബിജെപിയിൽ സർവാധിപത്യം ഉറപ്പിക്കാൻ ഒരുങ്ങി യെദ്യൂരപ്പ കുടുംബം. കർണാടകയിൽ ബിജെപിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ചുമതലയിൽ യെദ്യൂരപ്പ കുടുംബവുമായി നല്ല ബന്ധമുള്ള ഒരാളെ നിയമിച്ചേക്കുമെന്നാണ് വിവരം. നേരത്തേ ബിജെപിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജിവി രാജേഷിനെ ആർഎസ്എസ് തിരിച്ചു വിളിച്ചിരുന്നു. പകരക്കാരനെ ഉടൻ നിര്‍ദ്ദേശിക്കുമെന്ന് ആര്‍എസ്എസ് വ്യക്തമാക്കി. കാലങ്ങളായി ആര്‍എസ്എസ് നിശ്ചയിക്കുന്നവരാണ് ഈ ചുമതലയിൽ വരാറുള്ളത്. മുൻ ജനറൽ സെക്രട്ടറി ജിവി രാജേഷ്, ബിഎൽ സന്തോഷ് നേതൃത്വം നൽകുന്ന, യെദ്യൂരപ്പയുടെ എതിർക്യാമ്പിലെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു. 2022-ലാണ് ഇദ്ദേഹം ഈ ചുമതലയിലെത്തിയത്. ഈ പദവി വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു ജിവി രാജേഷ്.നേരത്തെ നളിൻ കുമാര്‍ കട്ടീൽ വഹിച്ചിരുന്നതാണ് ഈ പദവി. ഇദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷനായി മാറിയതോടെയാണ് ജിവി രാജേഷിന് ചുമതല നൽകിയത്.