Entertainment News

ത്രസിപ്പിച്ച് വിക്രം, കമലഹാസന്‍ ചിത്രത്തിന് തിയേറ്ററില്‍ നിറഞ്ഞ കൈയ്യടി

കമലഹാസന്റെ ഏറ്റവും വലിയ ഫാന്‍ബോയ് ആയ ലോകേഷിന് അദ്ദേഹത്തിന് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വല്യ ട്രിബൂട്ട് തന്നെയാണ് ‘വിക്രം’ എന്ന് ആരാധകര്‍. ചിത്രത്തിന് തിയേറ്ററില്‍ ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. കമല്‍ ഹാസന്‍, സൂര്യ, ഫഹദ് ഫാസില്‍, വിജയ് സേതുപതി തുടങ്ങിയ വമ്പന്‍ താരനിരയെ എല്ലാവര്‍ക്കും പ്രാധാന്യവും സ്‌ക്രീന്‍ ടൈമും നല്‍കി അവതരിപ്പിച്ച സംവിധായകന്‍ ലോകേഷ് കനകരാജ് വലിയ കൈയ്യടി അര്‍ഹിക്കുന്നുണ്ട്.

വിക്രം എന്ന വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായി കമല്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ചിത്രത്തില്‍ സൂര്യ അതിഥി വേഷത്തിലെത്തുന്നുണ്ട്. സൂര്യയുടെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടമ്പോള്‍ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് കയ്യടിച്ചത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന മിക്ക തിയേറ്ററുകളിലും മുന്‍കൂട്ടിയുള്ള ബുക്കിങ് ആരംഭിച്ചിരുന്നു. മിക്കയിടങ്ങളിലും ഹൗസ്ഫുള്‍ ആയിരുന്നു.

ആക്ഷനും വൈകാരികതയും നിറഞ്ഞ ഒരു മികച്ച ത്രില്ലര്‍ എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. എല്ലാ തലത്തില്‍ നോക്കിയാലും ഒരു ഇന്‍ ആന്റ് ഔട്ട് മാസ്സ് എന്റെര്‍റ്റൈന്‍ര്‍ തന്നെയാണ് വിക്രം. ഒരു ശതമാനം പോലും ആരാധകരെയും പ്രേക്ഷകരെയും ചിത്രം നിരാശപ്പെടുത്തിയിട്ടില്ല.

കമല്‍ഹാസന്‍ തന്നെയാണ് വിക്രം സിനിമയുടെ നിര്‍മ്മാണം. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറിലാണ് നിര്‍മാണം. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്ദം സങ്കലനം കണ്ണന്‍ ഗണ്‍പത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘വിക്രം’ റിലീസിന് മുന്‍പു തന്നെ 200 കോടി ക്ലബില്‍ ഇടംനേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ്, ഓവര്‍സീസ് റൈറ്റുകള്‍ വിറ്റുപോയതിലൂടെയാണ് വിക്രം റിലീസിനു മുന്‍പെ ഈ നേട്ടം സ്വന്തമാക്കിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!