മലപ്പുറം വളാഞ്ചേരിയില്‍ പത്താംക്ലാസുകാരിയായ ദളിത് വിദ്യാര്‍ഥിനി ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിഷമത്തില്‍ ആഹ്ത്മഹത്യ ചെയ്ത വിഷയത്തില്‍ കുന്ദമംഗലം എഇഒ ഓഫീസിന് മുന്നില്‍ എംഎസ്എഫ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു. എംഎസ്എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് ശാക്കിര്‍ പാറയില്‍, ജില്ല സെക്രട്ടറി ഷമീര്‍ പായൂര്‍ എന്നിവര്‍ സംസാരിച്ചു. നുഹാദ് സ്വാഗതവും ജുനൈദ് അദ്ധ്യക്ഷതയും വഹിച്ചു. അന്‍വര്‍, സഹദ്, സിറാജ് ചൂലാംവയല്‍, നിസാം മാവൂര്‍, മുസമ്മില്‍ തെങ്ങിലക്കടവ് എന്നിവര്‍ നേതൃത്വം നല്‍കി.