Entertainment News

അമ്മയിലെ സ്ത്രീകള്‍ പാവകളല്ല, മണിയന്‍പിള്ള രാജുവിനെതിരെ ബാബുരാജ്, നന്ദി പറഞ്ഞ് മാല പാര്‍വതി

സ്ത്രീകള്‍ക്ക് മറ്റൊരു സംഘടനയുണ്ടല്ലോ, അവിടെ പോയി പരാതി പറയട്ടെ എന്ന അമ്മ വൈസ് പ്രസിഡന്റ് മണിയന്‍പിള്ള രാജുവിന്റെ പ്രസ്താവനയ്‌ക്കെതിരെ അമ്മ എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ്. മണിയന്‍പിള്ള രാജു പറഞ്ഞതിന്റെ ഉദ്ദേശ്യം എന്താണെന്ന് മനസിലായില്ലെന്നും ആ പ്രസ്താവനയോടുള്ള മറുപടി തന്നെയാണ് മാലാ പാര്‍വതിയുടെ രാജിയെന്നും ബാബുരാജ് മനോരമ ഓണ്‍ലൈനോട് പറഞ്ഞു.അമ്മയിലെ സ്ത്രീകളുടെ പരാതി കേള്‍ക്കാനാണ് അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയുള്ളത്. അമ്മയിലെ സ്ത്രീകളുടെ പരാതികള്‍ അമ്മയില്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ പിന്നെ വേറെ ആരാണ് ചര്‍ച്ച ചെയ്യാനുള്ളത്. അമ്മയുടെ വൈസ് പ്രസിഡന്റ് അങ്ങനെ പറഞ്ഞത് ഒട്ടും ശരിയായില്ലെന്നും ബാബുരാജ് പറഞ്ഞു.

അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് മാല പാര്‍വതി രാജിവച്ചതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. കാരണം അമ്മയിലെ വനിതാ താരങ്ങള്‍ പാവകളല്ല അവര്‍ പ്രതികരണശേഷി ഉള്ളവരാണെന് സമൂഹത്തിനെ മനസ്സിലാക്കിക്കൊടുക്കാന്‍ കഴിഞ്ഞു. . അദ്ദേഹം ഉദേശിച്ചത് ഡബ്ല്യുസിസിയെ ആണെങ്കില്‍ പറഞ്ഞത് തെറ്റായിപ്പോയി.അതേസമയം അമ്മ സംഘടനയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് മാല പാര്‍വതി രാജിവെച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും അമ്മയിലെ വനിതാ താരങ്ങള്‍ പാവകളല്ലെന്നുമുള്ള നടന്‍ ബാബുരാജിന്റെ പ്രസ്താവന സ്വാഗതം ചെയ്ത് നടി മാല പാര്‍വതി.

അമ്മയിലെ വനിതകള്‍ പാവകളല്ലെന്ന ബാബുരാജ് നടത്തിയ പ്രസ്താവനയുടെ വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു മാലാ പാര്‍വതി ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചത്.

‘ഇത് അപൂര്‍വവും അസാധാരണവുമാണ്. വിവാദങ്ങള്‍ നേരിടുകയും ട്രോള്‍ ചെയ്യപ്പെടുകയും ചെയ്യുന്നവരുടെ കൂടെ സാധാരണ ആളുകള്‍ ആരും നില്‍ക്കാറില്ല. നന്ദി ബാബുരാജ് ജേക്കബ്,’ എന്നാണ് മാല പാര്‍വതി കുറിച്ചത്.

ബലാത്സംഗ കേസില്‍ പ്രതിയായ വിജയ് ബാബുവിനെതിരായ അമ്മയുടെ സമീപനത്തില്‍ പ്രതിഷേധിച്ചാണ് സംഘടനയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് മാല പാര്‍വതി കഴിഞ്ഞ ദിവസം രാജി വെച്ചത്. എന്നാല്‍ സംഘടനയിലെ ഒരു അംഗത്തെ സംരക്ഷിക്കേണ്ട ചുമതല അതിലെ അംഗങ്ങള്‍ക്കുണ്ടെന്നും സ്ത്രീകള്‍ക്ക് അവരുടെ സംഘടനയില്ലേ എന്നുമാണ് മണിയന്‍ പിള്ള രാജു ചോദിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!