Trending

ഇടുക്കിയിൽ അനധികൃത കരിങ്കല്ല് കടത്തൽ : 14 ടിപ്പർ ലോറികൾ പൊലീസ് പിടികൂടി

ഇടുക്കി തൊടുപുഴയിൽ അനധികൃതമായി കരിങ്കല്ല് കടത്തിയ 14 ടിപ്പർ ലോറികൾ പൊലീസ് പിടികൂടി. തൊടുപുഴയിൽ ലോറികൾ പിടികൂടിയത്.ലോഡുകൾക്ക് മതിയായ രേഖകൾ ഇല്ല. വാഹനത്തിൽ അനുവദനീയമായ അളവിനേക്കാൾ കൂടുതൽ കരിങ്കല്ല് കടത്തി. പാസ്സും ബില്ലും ഇല്ലാതെ കരിങ്കല്ല് കടത്തിയ വാഹന ഉടമകളിൽ നിന്ന് പിഴ ഈടാക്കും. അനധികൃത പാറ ഖനനവും കടത്തുമായി ബന്ധപ്പെട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക പരിശോധന തുടരുകയാണ്.തമിഴ്നാട്ടിൽ നിന്നും കരിങ്കല്ലുമായി എത്തിയ ലോറികൾ കമ്പംമേട്, കുമളി ചെക്ക്പോസ്റ്റുകളിൽ ഡ്രൈവർമാർ തടഞ്ഞു. പാസ്സ് ഇല്ലാതെ അസംസ്കൃത വസ്തുക്കളുമായി എത്തുന്നുവെന്ന് ആരോപിച്ചായിരുന്നു തടഞ്ഞത്. ഇതേ തുടർന്നുണ്ടായ തർക്കത്തിനിടെ തമിഴ്നാട് സ്വദേശിയായ ഡ്രൈവർമാരിൽ ഒരാൾക്ക് പരുക്കേറ്റു. പൊലീസ് ഇടപെട്ട് ലോറികൾ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് കൈമാറി.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!